Soft Vellayappam Recipe Malayalam : കേരളീയരുടെ പ്രധാന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് പാലപ്പം അല്ലെങ്കിൽ വെള്ളയപ്പം. കറി ഒന്നും ഇല്ലെങ്കിലും ഇത് കഴിക്കാനാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.. വിശേഷ ദിവസങ്ങളിലും വിരുന്നുകാർക്ക് വിളമ്പാനും വെള്ളയപ്പം ബെസ്റ്റ് ആണ്. എന്നാൽ മാവ് തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ രൂപത്തിലും രുചിയിലും വ്യത്യാസം വരുത്തിയേക്കാം..
നല്ല പൂ പോലുള്ള സോഫ്റ്റ് വെള്ളയപ്പത്തിന് ഇനി പറയുന്ന പോലെ ചേരുവകൾ ചേർത്താൽ പാചകത്തിലെ ഏതു തുടക്കകാർക്കും വെള്ളയപ്പം എളുപ്പം ആയിരിക്കും. ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി എടുക്കുക. നന്നായി കഴുകി എടുത്ത ശേഷം വെള്ളത്തിൽ കുതിരാനായി വെക്കേണ്ടതുണ്ട്. ഒരു മൂന്നു മണിക്കൂർ ശേഷം അരി അരയ്ക്കാനായി മിക്സിയുടെ ജാറിലേക്ക് ഇടാം.
അതിനോടൊപ്പം തന്നെ ഒരു കപ്പ് അളവിൽ ചോറ്, ഒരു കപ്പ് തേങ്ങ ചിരകിയത്, കുറച്ച് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. മാവിൽ ഒട്ടും തരി ഉണ്ടാകാൻ പാടുള്ളതല്ല. അരച്ചെടുത്തു കഴിഞ്ഞാൽ ഈ മാവ് എട്ടു മണിക്കൂർ നേരത്തേക്ക് പൊന്താനായി വെക്കണം. ശേഷം വെള്ളയപ്പം ഉണ്ടാക്കുന്നതിന് തൊട്ടു മുൻപായി ഈ പുളിപ്പിച്ചെടുത്ത മാവിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, ആവശ്യത്തിന് ഉപ്പ് ചേർക്കണം.
അപ്പം ഉണ്ടാക്കാനുള്ള പാൻ അടുപ്പത്ത് വെക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് നല്ലതുപോലെ ചുട്ടിച്ചെടുക്കുക. ഇത് കുറച്ചുനേരം അടച്ചു വെച്ച് വേവിക്കണം. ഇങ്ങനെ ആവശ്യമുള്ള അത്രയും വെള്ളയപ്പം തയ്യാറാക്കി എടുക്കുക. ഇതോടെ നല്ല സോഫ്റ്റ് വെള്ളയപ്പം റെഡി. Video Credit : sheeja’s cooking diary
English Summery : Soft Vellayappam Recipe