About Soft Idli batter with tips and tricks :
ദോശയും ഇഡ്ഡലിയും ഇഷ്ടപ്പെടാത്ത ആരും തന്നെ മലയാളികൾക്കിടയിൽ ഉണ്ടാകില്ല. എന്നാൽ പലപ്പോഴും തിരക്ക് പിടിച്ച ജീവിതത്തിനിടയിലെ സമയക്കുറവുകൾ മൂലം പല ഇഷ്ടങ്ങളും ഒഴിവാക്കേണ്ടി വരുന്നു.
എന്നാൽ ഇനി മാവ് തയ്യാറാക്കാൻ വളരെ എളുപ്പം. ഇഡ്ഡലി ഉണ്ടാക്കുമ്പോഴാണ് ഈ പ്രശ്നം പ്രധാനമായും ഉണ്ടാകുന്നത്. ഇനി എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ മനോഹരമായ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം എന്ന് നോക്കാം. ഇത് ചെയ്യുന്നതിന്, ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കുക.
ഇതിനുശേഷം, മറ്റൊരു പാത്രത്തിൽ, 2 കപ്പ് പച്ചരിയും 1 കപ്പ് പുഴുക്കലരിയും നന്നായി കഴുകി എടുക്കുക, അരിയിൽ മൂന്നോ നാലോ തവണ അല്പം ചൂടുവെള്ളം ഒഴിക്കുക. മൂന്ന് മണിക്കൂർ മൂടിവെച്ച് കുതിർക്കുക. അരി ചൂടുവെള്ളത്തിൽ കുതിർക്കുമ്പോൾ അരിയിലെ സ്റ്റാർച്ച് അളവ് കുറയുകയും ഇഡ്ഡലി വളരെ മൃദുവാകുകയും ചെയ്യും.
ഒരു പാത്രത്തിൽ 3/4 കപ്പ് ഉഴുന്നും 1/4 ടീസ്പൂൺ ഉലുവയും ചേർത്ത് നന്നായി കഴുകുക. കുറച്ച് നല്ല പച്ചവെള്ളം ഒഴിച്ച് 3 മണിക്കൂർ വെക്കുക. പിന്നെ കുതിർക്കാനായി വെച്ച വെള്ളം മറ്റൊരു പാത്രത്തിൽ ഒഴിച് വെക്കുക, അടുത്തതായി എന്തുചെയ്യണമെന്ന് വീഡിയോ വിശദമായി കാണിക്കുന്നു. വീഡിയോ കണ്ട് നിങ്ങൾ വിശദമായി മനസിലാക്കുമല്ലോ. Video Credits : sruthis kitchen
Read Also :
കറിവേപ്പില മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഇതാ വഴികൾ
വെണ്ടയ്ക്ക ചീഞ്ഞുപോകാതെ ഫ്രഷ് ആയി സൂക്ഷിച്ച് വെക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ