About Soft Idiyappam Recipe :
ഇടിയപ്പം എല്ലാവർക്കും ഒരേപോലെ ഇഷ്ടമാകുന്ന പ്രഭാത ഭക്ഷണമാണ്. വളരെ നേർത്ത അരി നൂലുകളാൽ സോഫ്റ്റ് ആയ ഇടിയപ്പം കുട്ടികൾക്ക് ഏറെ പ്രിയം ആണ്. ഇടിയപ്പവും തേങ്ങാ പാലും ഇടിയപ്പവും മുട്ട കറിയും എല്ലാം നല്ലൊരു കോമ്പിനേഷൻ ആണ്. ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കുന്നതിൽ ഉണ്ടാകുന്ന പിഴവ് അതിന്റെ സോഫ്റ്റ്നസ് ഇല്ലാതാക്കുന്നതിന് കാരണമാകാറുണ്ട്. മാവ് തയ്യാറാക്കുമ്പോൾ ഈ ചെറിയ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ഇടിയപ്പം നല്ല രുചിയോടെ നുണയാം.
Ingredients :
- Rice Flour – 1 cup
- Water -2 cups & 1 cup coconut milk
- Coconut Oil -1/2tsp
- Salt -1/2tsp
Learn How to Make Soft Idiyappam Recipe :
അരിപ്പൊടിയും 1 കപ്പ് തേങ്ങാപ്പാലും 1 കപ്പ് ചൂട് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. മാവ് ഒരിക്കലും ലൂസ് ആയി പോകരുത്. മാവ് തണുക്കുമ്പോൾ അത് ഇടിയപ്പ അച്ചിൽ ഇട്ട് ഇലയിലോ അല്ലെങ്കിൽ ഇഡലി തട്ടിലോ ആവിയിൽ വേവിക്കുക.
നല്ല ചൂടുള്ള ഇടിയപ്പം നാളികേര പാൽ ചേർത്തോ അല്ലെങ്കിൽ മുട്ട കറിയോ ഇറച്ചിക്കറിയോ ചേർത്ത് വയറു നിറയെ കഴിക്കാം.
Read Also :
വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയൂറും ഇല അട
വൈകീട്ട് ചായക്ക് പെർഫെക്റ്റ് രുചിയിൽ നാടൻ പഴംപൊരി