Soft and Tasty Rava Upma Recipe

ഈ രുചിയറിഞ്ഞാൽ പിന്നെ റവ ഉപ്പുമാവ് ഇങ്ങനെയേ ഉണ്ടാക്കൂ!

Soft and Tasty Rava Upma Recipe

Ingredients :

  • വെളിച്ചെണ്ണ / നെയ്യ് – ആവശ്യത്തിന്
  • കടുക് – 1 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് – 12 എണ്ണം
  • വറ്റൽ മുളക് – 2 എണ്ണം
  • ഇഞ്ചി – ചെറിയ കഷണം
  • പച്ചമുളക് – 2 എണ്ണം
  • സവാള – ഒരു സവാളയുടെ പകുതി
  • കറിവേപ്പില – ആവശ്യത്തിന്
  • കാരറ്റ് – 1/4 കപ്പ്
  • ബീൻസ് – 1/4 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • റവ – 1 കപ്പ്
  • നെയ്യ് – 1 + 1 ടീസ്പൂൺ
  • ചൂട് വെള്ളം – 3 കപ്പ്
  • പാൽ – 1/2 കപ്പ്
  • തേങ്ങ ചിരകിയത് – 4 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1/2 ടീസ്പൂൺ
 Soft and Tasty Rava Upma Recipe
Soft and Tasty Rava Upma Recipe

Learn How To Make :

ആദ്യമായി ഒരു പാൻ ചൂടാവാൻ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണയോ അല്ലെങ്കിൽ നെയ്യോ ചേർത്ത് കൊടുക്കാം. വെളിച്ചെണ്ണയോ നെയ്യോ എത്ര കണ്ട് ചേർക്കുന്നുവോ അത്രത്തോളം ഉപ്പുമാവിന്റെ രുചി കൂടും. എണ്ണ അല്ലെങ്കിൽ നെയ്യ് നമുക്ക് ഇഷ്ടമുള്ള അളവിൽ ചേർത്തു കൊടുക്കാം. ശേഷം എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർക്കാം. ഇതൊന്ന് പൊട്ടി വരുമ്പോൾ ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പും പന്ത്രണ്ട് അണ്ടിപ്പരിപ്പും കൂടെ ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കാം.

ശേഷം ഇതിലേക്ക് രണ്ട് വറ്റൽ മുളക് ചെറുതായി മുറിച്ചതും കൂടെ ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് പച്ചമുളകും ഒരു പകുതി സവാളയും ചെറുതായും മുറിച്ചതും കുറച്ച് കറിവേപ്പിലയും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാം. സവാള ഒരുപാട് മുരിയേണ്ട ആവശ്യമില്ല; ചെറുതായൊന്ന് വാടി വന്നാൽ മതിയാകും. ശേഷം ഇതിലേക്ക് കാൽ കപ്പ് വീതം കാരറ്റും ബീൻസും ചെറുതായി മുറിച്ചതും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഉയർന്ന തീയിൽ ഒരു മീനിറ്റോളം ഒന്ന് വഴറ്റിയെടുക്കാം. ശേഷം അടച്ചുവെച്ച് കുറഞ്ഞ തീയിൽ രണ്ടു മിനിറ്റോളം വേവിച്ചെടുക്കാം. രാവിലെ ഉണ്ടാക്കിയാലും വൈകുന്നേരം എടുത്താലും നല്ല സോഫ്റ്റ് ആയിരിക്കുന്ന ഈ ഉപ്പുമാവ് നിങ്ങളും ഉണ്ടാക്കി നോക്കൂ.

Read Also :

ഒരിക്കലെങ്കിലും ഇതേപോലെ തയ്യാക്കി നോക്കൂ! കഴിച്ചാലും മതിയാകില്ല

വിരുന്നുകാർ സൽക്കരിക്കാൻ ഒന്നാന്തരം യമൻറൊട്ടി; ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും ഇനി ഇതുമതി