Ingredients :
- വറുത്ത അരിപ്പൊടി
- തേങ്ങാപ്പാൽ
- ചിരകിയ തേങ്ങ
- തേങ്ങാ വെള്ളം
- പഞ്ചസാര
- ഉപ്പ്
- യീസ്റ്റ്
Learn How To Make :
ആദ്യം, പച്ചരി നന്നായി കഴുകി, കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അരി നന്നായി കുതിർന്നാൽ വെള്ളം മുഴുവൻ ഊറ്റി കുറച്ച് നേരം അരി മാറ്റിവെക്കണം. ഈ സമയത്ത് പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി വറുത്ത് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് കപ്പി കാച്ചിയെടുത്ത് മാറ്റിവെക്കുക.ഈ സമയത്ത്, നിങ്ങൾക്ക് മാവ് അരക്കൻ ആവശ്യമായ തേങ്ങാപ്പാലും തയ്യാറാക്കാം. എന്നിട്ട് അരിയുടെ അളവനുസരിച്ച് ചോറും തേങ്ങാപ്പാലും രണ്ടോ മൂന്നോ പ്രാവശ്യം ചേർത്ത് മാവ് അരച്ചെടുക്കുക.
എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തു കഴിഞ്ഞാൽ, ഒകപ്പി കാച്ചിയെടുത്ത മാവ്, ചിരകിയ തേങ്ങ, ഒരു കപ്പ് തേങ്ങാവെള്ളം എന്നിവ ബ്ലെൻഡർ പാത്രത്തിൽ ചേർത്ത് എല്ലാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.ഈ മിശ്രിതം നേരത്തെ അരച്ച മാവിൽ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം മാവിൽ പഞ്ചസാര, ഉപ്പ്, യീസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മാവ് പിന്നീട് പുളിക്കാൻ വയ്ക്കാം. മാവ് നന്നായി പുളിപ്പിച്ച ശേഷം സ്റ്റീൽ പ്ലേറ്റിൽ അൽപം എണ്ണ പുരട്ടി ആവിയിൽ വേവിക്കാം.
Read Also :
റവയും തേങ്ങയും ഉണ്ടോ? രാവിലെ ബ്രേക്ക്ഫാസ്റ്റിനെക്കുറിച്ച് ആവലാതി വേണ്ട!
ഒരു മിനിറ്റ് പോലും വേണ്ട! കടയിൽ നിന്നും വാങ്ങുന്ന അതേരുചിയിൽ കടല വറുത്തത്