Soft and Perfect Special Unniyappam

ഉണ്ണിയപ്പം ശരിയാവുന്നില്ലേ, പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കാം

Delicious Unniyappam Recipe : Traditional Kerala Sweet Treat

About Soft and Perfect Special Unniyappam :

നമ്മൾ കേരളീയരുടെ ഒരു തനത് പലഹാരമാണ് ഉണ്ണിയപ്പം. ഉണ്ണിയപ്പം പല പേരുകളിലായി പലയിടങ്ങളിൽ അറിയപ്പെടുന്നുണ്ട്, കുഴിയപ്പം, കാരപ്പം, കാരോലപ്പം എന്നിങ്ങനെ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ പ്രധാന പ്രസാധങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. ഉത്സവകാലങ്ങളിൽ വീടുകളിൽ കൂടുതലായും ഈ പലഹാരം ഉണ്ടാക്കാറുണ്ട്.

Ingredients :

  • Raw rice /pachari – 3 Cup
  • jaggery – 350 gms
  • grated coconut
  • wheat flour – 1/2cup
  • coconut oil
  • Banana – 5 to 6
  • Cardomom Powder – 1tsp
  • salt -1/4tsp
  • Ghee – 3tsp
Soft and Perfect Special Unniyappam
Soft and Perfect Special Unniyappam

Learn How to Make Soft and Perfect Special Unniyappam :

ആദ്യം തന്നെ ശർക്കര ഉരുക്കി പാനീയമാക്കണം. ശര്ക്കര പണി അരിച്ച് മാറ്റി വെക്കണം. 3 കപ്പ് പച്ചരി നേരത്തെ കുതിർക്കാനായി വെക്കണം, ശേഷം ഇതും ശർക്കര പാനിയും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് ഏലക്കായും പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക. ഒപ്പം തന്നെ അര കപ്പ് ഗോതമ്പുപൊടിയും പഴം അരച്ചതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. വെള്ളം ഒരിക്കലും കൂടിപ്പോകരുത്

നെയ്യ് ചൂടാക്കി അതിൽ തേങ്ങാക്കൊത്ത് വറുത്തെടുക്കണം വേണമെങ്കിൽ എള്ളും വറുത്ത് കോരാം. അതും നേരത്തെ തയ്യാറാക്കിയ മാവിലേക്ക് ചേർത്ത് നന്നായി കുഴയ്ക്കണം. ഈ മാവ് നാല് മണിക്കൂർ മാറ്റി വയ്ക്കുക. അതിനുശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ തിളച്ചു തുടങ്ങിയാൽ മാവ് ഒഴിക്കുക. രണ്ട് ഭാഗവും മറിച്ചിടാൻ മറക്കരുത്. നന്നായി മൂത്തതിനുശേഷം എണ്ണയിൽ നിന്നും കോരിയെടുക്കുക. രുചികരമായ ഉണ്ണിയപ്പം തയ്യാർ. Video Credits : Taste Trips Tips

Read Also :

അരിപ്പൊടിയും ഗോതമ്പും അല്ലാതെ അടിപൊളി രുചിയിൽ ഇടിയപ്പം, ഇനി ഇടിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം ആരും നുണഞ്ഞുപോകും