Single Storied Budget Home

അലങ്കാരങ്ങൾ അധികമില്ലാത്ത 9 സെന്റിൽ നിർമ്മിച്ച അതിമനോഹരമായ വീട് | Single Storied Budget Home

Single Storied Budget Home

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആലപ്പുഴ ജില്ലയിലെ വലിയപ്പറമ്പ് എന്ന വീടിന്റെ വിശേഷങ്ങളാണ്. ചെറിയ പ്ലോട്ടിൽ ഒരു ബോക്സ്‌ ആകൃതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. 9 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇത്തരം വീടുകൾക്ക് ചിലവ് നന്നേ കുറവാണ്. ലാളിത്യം തുളുമ്പി നിൽക്കുന്നതാണ് വീടിന്റെ പ്രധാന ആകർഷണം. അധികം ആർഭാടങ്ങൾ ഒന്നുമ്മില്ലാത്ത രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

മുന്നിൽ അത്യാവശ്യം സ്ഥലം നിറഞ്ഞ സിറ്റ്ഔട്ട് കാണാം. എന്നാൽ മുറ്റം നന്നേ കുറവാണ്. ടൈൽസാണ് സിറ്റ്ഔട്ടിൽ പാകിരിക്കുന്നത്. പച്ചയും ചാരയും നിറഞ്ഞ നല്ല വെട്രിഫൈഡ് ടൈലുകളാണ്. രക്തചന്ദനത്തിന്റെ നിറം നൽകി പ്രധാന വാതിലിൽ അലങ്കരിച്ചിട്ടുണ്ട്. വാതിൽ കടന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ശോഭനമായ ഒരു രൂപ കൂട് കാണാം. അരികിൽ കറുപ്പും ചുവപ്പും നിറഞ്ഞ സെറ്റിയും നൽകിട്ടുണ്ട്. ആളുകളെ സ്വീകരിച്ചു ഇരുത്താനുള്ള ഇടം ഇവിടെയുണ്ട്. മൂന്ന് കിടപ്പ് മുറികളും എല്ലാ സൗകര്യങ്ങളോട് അടങ്ങിയ അതിമനോഹരമായ വീടാണ്.

സിറ്റ്ഔട്ടിലും പ്രാർത്ഥന ഇടത്തിലുമാണ് ആവശ്യത്തിലധികം അലങ്കരിച്ചിരിക്കുന്നത്. നീളം കൂടിയ ഡൈനിങ് ഹാളാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈ ഹാളിലാണ് ടെലിവിഷൻ സ്ഥാപിച്ചിരിക്കുന്നത്. നല്ലതും ഭംഗിയെറിയ ക്രെമികരണങ്ങളാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ഒരേ സമയം എട്ട് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് മേശ ഒരുക്കിരിക്കുന്നത്.

രണ്ട് കിടപ്പ് മുറികളുടെ ഇടയിലാണ് വാഷ് റൂം ക്രെമികരിച്ചിരിക്കുന്നത്. വാഷ് കൌണ്ടറുകൾ മാത്രം രണ്ട് ലക്ഷം രൂപ നൽകി നിർമ്മിക്കാം. മൂന്ന് കിടപ്പ് മുറികളും വളരെ സാധാരണ ഗതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ആവശ്യത്തിലധികം സ്പേസ് ഇവിടെ കാണാൻ സാധിക്കും. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം.

  • Plot – 9 Cent
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 3 Bedroom + Bathroom
  • 5) Kitchen