Ingredients :
- ഇവാപ്പറേറ്റെഡ് മിൽക്ക് – 2കപ്പ്
- ഏലക്കപൊടി – 1/4tsp
- പിസ്താ – 5എണ്ണം
- ഈത്തപ്പഴം /ഡേറ്റ്സ് – 10 എണ്ണം
- പഞ്ചസാര ആവശ്യത്തിന്
- പിസ്താ പൊടിച്ചത് – 1/4tsp
Learn How to make Simple Kulfi Ice-cream Recipe :
ആദ്യം തന്നെ ഒരു പാത്രത്തിൽ ഇവാപ്പറേറ്റെഡ് മിൽക്ക് ഒഴിച്ച് അതിൽ10 ഈത്തപ്പഴം കുരു ഇല്ലാതെ കുതിർക്കാനായി വെക്കണം. ശേഷം ഇതൊന്നു മിക്സിയിൽ അരച്ചെടുക്കണം. അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഈ മിശ്രിതം ഒഴിച്ച് കുറഞ്ഞ തീയിൽ ഇളക്കിക്കൊണ്ടിരിക്കുക. കട്ടി ആയി വരുമ്പോൾ
ഏലക്കപ്പൊടിയും പഞ്ചസാരയും ചേർത്ത് നല്ല പോലെ ഇളക്കുക. ഇതിലേക്ക് പിസ്താ ചേർക്കാം , ഒന്ന് ചതച്ച് ചേർത്താൽ നല്ലത്. ഇനി ഇതൊന്നു തണുക്കാനായി വെക്കണം. തണുത്ത് കഴിഞ്ഞാൽ ഒരു മോൾഡിലോ അല്ലെങ്കിൽ ഷേപ്പ് ഉള്ള ഒരു പാത്രത്തിലോ ഒഴിച്ച് ഫ്രീസറിൽ 8 മണിക്കൂർ വരെ സൂക്ഷിക്കുക. സ്വാദിഷ്ട്ടമായ ഡേറ്റ്സ് കുൽഫി റെഡി.
Read Also :
വെറും മൂന്ന് ചേരുവകൾ കൊണ്ട് കിണ്ണത്തപ്പം