രാവിലെയോ രാത്രിയിലോ, ചപ്പാത്തിയേക്കാൾ പതിമടങ്ങ് രുചിയിൽ കിടിലൻ റെസിപ്പി
Simple Healthy Breakfast Recipe
Ingredients :
- ഉരുളൻകിഴങ്ങ് – 2 എണ്ണം
- വെള്ളം – ആവശ്യത്തിന്
- ഗോതമ്പ് പൊടി – 1 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ഓയിൽ – ആവശ്യത്തിന്
- പെരുംജീരകം – കുറച്ച്
- മുളക്പൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- സവാള – 1 എണ്ണം
- മല്ലിയില
- ഖരം മസാല

Learn How to Make :
ആദ്യമായി രണ്ട് ഉരുളൻ കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ലപോലെ കൈ വച്ച് തിരുമ്മിയ ശേഷം പിഴിഞ്ഞെടുക്കണം. ഒരു പാനിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് പിഴിഞ്ഞെടുത്ത ഉരുളൻ കിഴങ്ങ് അതിലേക്ക് ചേർക്കണം. ശേഷം ഇത് അടുപ്പിൽ വച്ച് നല്ലപോലെ തിളച്ച് മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കണം. വെന്ത ശേഷം ഇത് ഒരു അരിപ്പയിലേക്ക് മാറ്റി നല്ലപോലെ വെള്ളം ഊറ്റിയെടുക്കാനായി മാറ്റി വയ്ക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഗോതമ്പ് പൊടിക്ക് പകരം മൈദയും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ഇളം ചൂടുള്ള വെള്ളം കുറച്ച് കുറച്ചായി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കാം. ഇത് നല്ല സോഫ്റ്റ് ആയി കിട്ടാൻ വേണ്ടിയാണ് ചൂടുവെള്ളം ചേർക്കുന്നത്. വെള്ളം പാകമായ ശേഷം നല്ലപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കാം. ഒരു പാനിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പെരുംജീരകം ചേർക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കാം.
Read Also :
ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!
എല്ലാ ചേരുവകളും ചേർത്ത് ഒരൊറ്റ കറക്കം, കുട്ടികൾക്ക് വൈകുന്നേരം ഇഷ്ടത്തോടെ കൊടുക്കാം ചിക്കൻ കട്ലറ്റ്