തനിനാടൻ തട്ടുകട ചിക്കൻ പൊരി

Ingredients :

  • കോഴി ഒരെണ്ണം
  • ഉരുളക്കിഴങ്ങ് രണ്ടെണ്ണം
  • ക്യാരറ്റ് രണ്ടെണ്ണം
  • അരിപ്പൊടി 2 ടീസ്പൂൺ
  • മുളക് പൊടി രണ്ട് ടീസ്പൂൺ
  • കുരുമുളകുപൊടി രണ്ട് ടീസ്പൂൺ
  • എണ്ണ ആവശ്യത്തിന്
  • പെരിംജീരകം ഒരു ടീസ്പൂൺ
  • വിനാഗിരി അര ടീസ്പൂൺ
  • സോയസോസ് അര ടീസ്പൂൺ
  • അജിനോമോട്ടോ ഒരു നുള്ള്
  • ഇഞ്ചി രണ്ട് കഷണം
  • വെളുത്തുള്ളി ഒരുകൂടം
  • ചില്ലി കളർ ആവശ്യത്തിന്
Simple Chicken Pori Recipe

Learn How to Make Simple Chicken Pori Recipe :

കോഴി വൃത്തിയാക്കിയതിനുശേഷം ചെറിയ കഷണങ്ങൾ ആക്കുക. അരപ്പു കൂട്ട് നന്നായി അരച്ചെടുക്കുക. അരപ്പു കൂട്ട് അരിപ്പൊടിയുമായി ചേർത്തു പാകത്തിന് ഉപ്പും ചില്ലി കളറും ചേർത്ത് കോഴി കഷണങ്ങളിൽ തിരുമ്മി ഏകദേശം രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞ് വറുത്തെടുക്കുക. കാരറ്റ് വഴറ്റിയാൽ മതിയാകും. ഇരുമ്പ് ചട്ടിയിൽ എണ്ണയൊഴിച്ച് കോഴി കഷണങ്ങൾ വറുത്തുകോരുക. അല്പം വരുന്ന പ്ലേറ്റിൽ ചിക്കൻ പൊരി നിറച്ച് ഉരുളക്കിഴങ്ങ് വറുത്തതും കാരറ്റ് വഴറ്റിയതും നിരത്തി അലങ്കരിച്ച് വിളമ്പുക.

Read Also :

കൊതിപ്പിക്കുന്നൊരു കിളിക്കൂട്

എത്ര വേണേലും കഴിച്ചുപോകുന്ന തക്കാളി സൂപ്പ്

Simple Chicken Pori Recipe
Comments (0)
Add Comment