ഈ ഓണത്തിന് നല്ല നാടൻ കായ വൻപയർ എരിശ്ശേരി തയ്യാറാക്കിയാലോ | Sadya Special Erissery Recipe

About Sadya Special Erissery Recipe :

ഓണസദ്യയ്ക്ക് സാമ്പാറിനും പരിപ്പിനും അവിയലിനും തോരനും ഒക്കെ പതിവ് പോലെ ഒഴിച്ചുകൂടാൻ ആവാത്ത കറിയാണ് എരിശ്ശേരി. മത്തങ്ങയും ചേനയും ഒക്കെ ഇട്ട് എരിശ്ശേരി വെക്കുന്നത് സ്ഥിരം കാഴ്ചയാണെങ്കിലും ഇത്തവണത്തെ ഓണത്തിന് കായ ഇട്ട് ഒരു എരിശ്ശേരി വെച്ചാലോ.

Ingredients :

  • ഏത്തക്കായ – 1 എണ്ണം
  • വൻപയർ –  1 കപ്പ്
  • തേങ്ങാ – 1/2 മുറു ചിറക്കിയത്
  • ജീരകം – ഒരു നുള്ള്
  • കുരുമുളക്പൊടി- ആവശ്യത്തിന്
  • മഞ്ഞൾപൊടി – ആവശ്യത്തിന്
  • കടുക് –  ആവശ്യത്തിന്
  • വെളിച്ചെണ്ണ  -ആവശ്യത്തിന്
  • ഉപ്പ്      –  ആവശ്യത്തിന്
Sadya Special Erissery Recipe

Learn How to Make Sadya Special Erissery Recipe :

ആദ്യം ഒരു മിക്സിയുടെ ജാറിൽ അര കപ്പ്‌ തേങ്ങ, എടുത്തു വച്ചിരിക്കുന്ന ജീരകവും  വെള്ളവും ചേർത്ത് അരച്ചെടുക്കണം. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കായ ഒരു ചട്ടിയിലേക്ക് ഇട്ട് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും വെളിച്ചെണ്ണയും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കണം.

പകുതി വേവ് ആകുമ്പോൾ എടുത്ത് വെച്ചിരിക്കുന്ന വൻപയർ വേവിച്ചതും ചേർത്ത് നല്ലത് പോലെ ഇളക്കി വച്ചിട്ട് ബാക്കി കൂടി വേവിക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ജീരകം പൊട്ടിക്കണം. അൽപം തേങ്ങയും കറിവേപ്പിലയും ഇട്ട് വറുത്തിട്ട് എരിശ്ശേരിയിൽ ഇട്ട് യോജിപ്പിക്കണം. നല്ല രുചികരമായ കായ വൻപയർ എരിശ്ശേരി തയ്യാർ. Video Credits : Sheeba’s Recipes

Read Also :

ഓണസദ്യയ്ക്ക് കാബേജ് തോരൻ ഒന്ന് വെറൈറ്റി ആക്കി ഉണ്ടാക്കിയാലോ

ഓണസദ്യക്ക് ഒരു കിടിലൻ ഇഞ്ചിപ്പുളി തയ്യാറാക്കാം 

Sadya Special Erissery Recipe
Comments (0)
Add Comment