മാങ്ങാ അച്ചാർ തയ്യാറാക്കുന്നെങ്കിൽ ഇങ്ങനെ ആവണം, എന്റെ പൊന്നോ കിടിലൻ രുചി
Sadhya Style Special MangoCurry Recipe
Ingredients :
- മാങ്ങ
- ഉപ്പ്
- കടുക്
- വെളുത്തുള്ളി
- കറിവേപ്പില
- മുളക് പൊടി
- ഉലുവ പൊടി (വറുത്തത് )
- കായ പൊടി
- വിനാഗിരി
Learn How To Make :
ആദ്യം തന്നെ മാങ്ങ 1 Kg എടുക്കുക മാങ്ങ കഴുക്കിട്ട് തൊലി ചെത്താത്തത് എടുക്കുക പാത്രത്തിലെ വെള്ളം എല്ലാം തുടച്ച് കളയുക തീരെ ചെറുത് ആക്കരുത് കുറച്ച് വലുത് ആക്കണം ഇതില് ആവശ്യത്തിന് ഉപ്പ് ഇട്ടുക. ഉപ്പ് മാങ്ങയുടെ പുളി അനുസരിച്ച് ഇട്ട് കൊടുക്കുക.നല്ലതായിട്ട് ഇളക്കി കൊടുക്കുക. ഒരു അര മണിക്കൂർ അടച്ച് വെക്കുക അത് കഴിഞ്ഞിട്ട് അച്ചാർ ഉണ്ടാക്കാം. ആദ്യം ഗ്യാസ് ഓണാക്കുക ഒരു പാത്രം അടുപ്പത് വെക്കുക കുറച്ച് നല്ലെണ്ണ ഒഴിക്കുക ( 100 MI or 125 MI) ചൂടാക്കുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് കൊടുക്കുക 12 വെള്ളുത്തുള്ളി എടുക്കുക രണ്ട് ആയിട്ട് മുറിക്കുക എന്നിട്ട് എണ്ണയിൽ ഇട്ട് കൊടുക്കുക വെള്ളുത്തുള്ളി കൂടുതൽ വേണ്ട ഇത്രയും മതി.
ഒരു പാട് കൂടിയാൽ നല്ല രസം ഉണ്ടാക്കുകയില്ല കുറച്ച് നേരം ഇളക്കുക അതിലേക്ക് കറിവേപ്പില ഇട്ട് കൊടുക്കുക ഇളക്കുകഗ്യാസ് ഒന്ന് ഓഫാക്കുക.ചൂട് കുറച്ച് പോകണം 5 ടീസ്പൂൺ മുളക് പൊടി ചേർക്കുക. 3/4 ടീസ്പൂൺ ഉലുവ പൊടി ചേർക്കുക . 1 ടീസ്പൂൺ കടുക് ചേർക്കുക തരിയായി പൊടിച്ചത് ആവശ്യത്തിനുള്ള കായ പൊടി ചേർക്കുക.ഒന്നര മിനിട്ട് ഇളക്കുക .പച്ച നിറം പോയാൽ ഒന്നര ടീസ്പൂൺ വിനാഗിരി ചേർക്കുക.2 ടീസ്പൂൺ ഉപ്പ് കൊടുക്കുക നന്നായി ഇളക്കുക അതിലേക്ക് മാങ്ങ ഇട്ട് കൊടുക്കുക.നന്നായി തിളപ്പിക്കുക മാങ്ങയിൽ ഊറി വന്ന ഉപ്പ് വെള്ളം കൂടി ഒഴിക്കുക നന്നായിട്ട് ഇളക്കുക ഒന്നര ടീസ്പൂൺ കായ പൊടി ചേർക്കുക. ഗ്യാസ് ഓഫാക്കുക നനഞ്ഞ സ്പൂണിനെ കൊണ്ട് ഇളക്കരുത് സ്പൂണിൽ വെള്ളം ഉണ്ടെങ്കിൽ ഒരു തുണി എടുത്തിട്ട് തുടച്ചിട്ട് ഇളക്കുക ഒരാഴ്ച വെളിയിൽ വെക്കുക.കുപ്പിനന്നായി ഒരു തുണി കൊണ്ട് തുടച്ചിട്ട് മാങ്ങ അതിൽ ഇട്ടിട്ട് ഫ്രിഡ്ജിൽ വെക്കുക.ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ മാങ്ങ അച്ചാർ തയ്യാർ.
Read Also :
ഇനി കഴിക്കാത്തവരും കഴിക്കും, മിനുറ്റുകൾക്കുളിൽ അസാധ്യ രുചിയിൽ മധുരകിഴങ്ങു മെഴുക്കുപുരട്ടി