Ingredients :
- ഇഞ്ചി – 250 ഗ്രാം
- പച്ചമുളക് – 5
- പുളി – 75 ഗ്രാം
- ശർക്കര – 8 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ / എണ്ണ
- മുളകുപൊടി – 1 1/2 ടീസ്പൂൺ
- ഉണക്കമുളക് – 3
- ഉലുവ പൊടി – 1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കായപ്പൊടി – 1/4 ടീസ്പൂൺ
- വെള്ളം – 3 കപ്പ്
- കറിവേപ്പില
- ഉപ്പ്
Learn How To Make :
ആദ്യം ഇഞ്ചി തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി പൊടി പൊടിയായി അരിഞ്ഞെടുക്കുക. അതിനുശേഷം രണ്ട് വലിയ നാരങ്ങയുടെ വലിപ്പമുള്ള പുളി എടുത്ത് ഒരു 15 മിനിറ്റ് തിളപ്പിച്ച വെള്ളത്തിലിടുക. അടുത്തതായി നമുക്ക് ആവശ്യമായിട്ടുള്ളത് പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് ശർക്കര, കറിവേപ്പിലയും എന്നിവയാണ്. അതിനുശേഷം ഇഞ്ചി വഴറ്റിയെടുക്കുക. ശേഷം പച്ചമുളക് വഴറ്റുക. ശേഷം പൊടികൾ ചേർത്ത് വഴറ്റണം. ഇനി ഇതിലേക്ക് പിഴിഞ്ഞ് വെച്ചിരിക്കുന്ന പുളി വെള്ളം ചേർത്ത് തിളപ്പിക്കുക. ശർക്കര ആവശ്യത്തിന് ഈ സമയം ചേർക്കേണ്ടതുണ്ട്. ഉപ്പ് നോക്കി ആവശ്യാനുസരണം ഇടുക. അല്പം കായപ്പൊടി, ഉലുവപ്പൊടി ഈ സമയം ചേർക്കുക. നല്ലപോലെ ഇളക്കി കുറുകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. രുചികരമായ ഇഞ്ചി പുളി തയ്യാർ.
Read Also :
കുറുകിയ നല്ല കട്ടിയുള്ള തേങ്ങ ചട്ണി! തേങ്ങാ ചട്ണി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കു!
ചക്കക്കുരു കൊണ്ട് ചോറിനും കഞ്ഞിക്കും അടിപൊളി തോരൻ