ഈ ഒരു ചേരുവ കൂടി ചേർത്ത് ഇഞ്ചി കറി ഉണ്ടാക്കി നോക്കൂ, ഇതാണ് കല്യാണ സദ്യയിലെ കൊതിയൂറും ഇഞ്ചി കറിയുടെ രഹസ്യം! | Sadhya Special Inji Curry Recipe

Sadhya Special Inji Curry Recipe : സാധാരണയായി ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ ആയിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഇഞ്ചി കറി തയ്യാറാക്കാറുള്ളത്. എന്നിരുന്നാലും മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഹോട്ടലുകളിൽ നിന്നും മറ്റും സദ്യക്ക് ലഭിക്കാറുള്ള ഇഞ്ചിക്കറിയുടെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കാറില്ല എന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ഇഞ്ചി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ ഇഞ്ചി കഴുകി വൃത്തിയാക്കി തൊലിയെല്ലാം കളഞ്ഞ് എടുക്കുക. ശേഷം ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഇഞ്ചി ചെറിയ കഷണങ്ങളായി ചീകി എടുക്കുക. അതുപോലെ ഒരു തേങ്ങ ചിരകിയതും, തേങ്ങാക്കൊത്തും ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുത്ത് വെക്കണം. അടി കട്ടിയുള്ള ഒരു ഉരുളിയോ അല്ലെങ്കിൽ അതുപോലുള്ള ഒരു പാത്രമോ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചീകി വച്ച ഇഞ്ചി കഷ്ണങ്ങൾ ഇട്ട് വറുത്തു കോരുക.

ഇഞ്ചി വറുത്ത് കോരുന്നതിനോടൊപ്പം തന്നെ അല്പം കറിവേപ്പില കൂടി വറുത്ത് കോരാവുന്നതാണ്. ഇതേ രീതിയിൽ ചെറിയ കഷണങ്ങളായി അരിഞ്ഞുവെച്ച തേങ്ങാക്കൊത്തുകൾ കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കണം. ശേഷം ആവശ്യമുള്ള എണ്ണ മാത്രം ഉരുളിയിൽ വച്ച് അതിലേക്ക് ചീകി വച്ച തേങ്ങയിട്ട് നല്ല രീതിയിൽ വറുത്തെടുക്കുക. തേങ്ങ വറുക്കുന്നതിനോടൊപ്പം തന്നെ അല്പം കുരുമുളക്, ജീരകം എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. തേങ്ങ നല്ല രീതിയിൽ മൂത്ത് വന്നു കഴിഞ്ഞാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതേ ഉരുളിയിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും, പച്ചമുളക്, കറിവേപ്പില എന്നിവയും ഇട്ട് ഒന്ന് വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.

നേരത്തെ വറുത്തുവച്ച തേങ്ങയും, ഇഞ്ചിയുടെ കൂട്ടും മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. തയ്യാറാക്കി വെച്ച അരപ്പു കൂടി ഉള്ളിയോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം പുളിവെള്ളവും ആവശ്യത്തിന് ഉപ്പും കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അവസാനമായി കായപ്പൊടി കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാം. അവസാനമായി വറുത്തു വെച്ച തേങ്ങാക്കൊത്തും കറിവേപ്പിലയും ഇഞ്ചി കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്തെടുക്കണം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Inji Curry RecipeSadhya Special Inji Curry RecipeSpecial Inji Curry Recipe
Comments (0)
Add Comment