സദ്യയിലേ പ്രധാനി! രുചികരമായ അടപ്രഥമന്‍ ഉണ്ടാക്കുന്ന വിധം!
Sadhya Special Ada Pradhaman Recipe
Ingredients:
- അട 250 ഗ്രാം
- തേങ്ങ മൂന്നെണ്ണം
- ഉണക്കമുന്തിരി 25 എണ്ണം
- നെയ്യ് 3 ടേബിൾ സ്പൂൺ
- ശരക്കര ഒരു കിലോ
- അണ്ടിപ്പരിപ്പ് 20 എണ്ണം
- ഏലക്കാപ്പൊടി അര ടേബിൾ സ്പൂൺ

Learn How To Make:
ആദ്യമായി തേങ്ങ ചിരകി പിഴിഞ്ഞ് രണ്ട് ഗ്ലാസ് പാൽ മാറ്റിവെക്കണം. ശേഷം വെള്ളം ഒഴിച്ച് വീണ്ടും പിഴിഞ്ഞ് രണ്ടും മൂന്നും പാലുകള്‍ എടുക്കണം. പിന്നീട് അട വേവിച്ച് തണുത്ത വെള്ളത്തിലിട്ട് ഊറ്റിയെടുക്കണം. തുടർന്ന് ശർക്കര വെള്ള മൊഴിച്ചിട്ട് ഉരുക്കി അരിച്ചെടുത്ത് അട ശരക്കരയിലിട്ട് വഴറ്റിയെടുക്കണം. നല്ലവണ്ണം വഴന്നു കഴിഞ്ഞാൽ രണ്ടും മൂന്നും പാലുകൾ ഒഴിച്ച് ഇളം തീയിൽ തിളപ്പിക്കണം. കുറുകുമ്പോൾ ഏലക്കാപ്പൊടിയും ഒന്നാം പാലും ചേർത്ത് ഇളക്കി വാങ്ങണം. നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത ശേഷം ഉപയോഗിക്കാം.
Read Also:
എളുപ്പത്തിൽ തയാറാക്കാവുന്ന ഓറഞ്ച് പുഡ്ഡിംഗ് റെസിപ്പി
അയല വറുക്കുമ്പോൾ രുചി കൂട്ടാനായി ഈ ചേരുവ ചേർക്കൂ!