About Restuarant Style Kanthari(Green Chilli)Tawa Fish :
മീൻ വച്ചുള്ള വിഭവങ്ങൾ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. വ്യത്യസ്തമായ രീതിയിൽ മീൻ വിഭവങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് തവാ ഫിഷ്. ഏറ്റവും ടേസ്റ്റിയായി പച്ചമുളക് കൊണ്ട് ഒരു തവാഫിഷ് ഉണ്ടാക്കിയാലോ.
Ingredients :
- ദശ കട്ടിയുള്ള മീൻ: അരക്കിലോ
- പച്ചമുളക് : 20 എണ്ണം
- ചെറിയ ഉള്ളി : 8 എണ്ണം
- ഇഞ്ചി : ചെറിയ കഷ്ണം
- മല്ലിയില : ആവശ്യത്തിന്
- നാരങ്ങാനീര് : 1/2 മുറി നാരങ്ങയുടെ നീര്
- മഞ്ഞൾപൊടി : 1/2 ടീസ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- എണ്ണ : ആവശ്യത്തിന്
- കറിവേപ്പില : ആവശ്യത്തിന്
Learn How to Make Restuarant Style Kanthari(Green Chilli)Tawa Fish :
ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചമുളക് ചെറിയ ഉള്ളി, ഇഞ്ചി മല്ലിയില, പുളിക്ക് ആവശ്യത്തിനുള്ള നാരങ്ങാനീര്, ഉപ്പ്, ആവശ്യത്തിനു മല്ലിയില, 1/2 ടീ സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ മിക്സ് മീനിലേക്ക് നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റ് വെക്കുക. ശേഷം ഒരു പാൻ
അടുപ്പത്ത് വെച്ച് അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് രണ്ട് ചെറിയ ഉള്ളി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ഇട്ട് നന്നായി മൂപ്പിച്ചതിനു ശേഷം മീൻ ഓരോന്നായി ഫ്രൈ ചെയ്തെടുക്കാം. സ്വാദിഷ്ടമായ പച്ചമുളക് തവാ ഫിഷ് തയാർ. Video Credits : Veena’s Curryworld
Read Also :
കിടിലൻ ടേസ്റ്റിൽ മട്ടൻ കുറുമ തയ്യാറാക്കാം
ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ!