ഹോട്ടൽ മുട്ട കറി ഇത്രയും രുചിയോടെ വീട്ടിൽ തയ്യാറാക്കിയാലോ

Ingredients :

  • പുഴുങ്ങിയ മുട്ട – 4 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
  • സവാള അരിഞ്ഞത് – 1
  • തക്കാളി അരിഞ്ഞത് – കാല്‍ കപ്പ്
  • മഞ്ഞള്‍പൊടി, മുളകുപൊടി – അര ടീസ്പൂണ്‍ വീതം
  • മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
  • കുരുമുളക് – കാല്‍ ടീസ്പൂണ്‍
  • വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍
  • ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
  • വെള്ളം – ഒന്നേകാല്‍ കപ്പ്
  • ഉപ്പ്, മല്ലിയില, കറി വേപ്പില – ആവശ്യത്തിന്

Learn How to make Restaurant Style Egg Curry Recipe :

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചേർത്ത് വഴറ്റുക, ഒരു ഗോൾഡൻ നിറമാകുമ്പോൾ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം എല്ലാ പൊടിവര്ഗങ്ങളും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി ചേർത്ത് ഇളക്കുക. വെള്ളം ആവശ്യത്തിന് ചേർക്കുക. തിള വന്നാൽ ഉപ്പ് ആവശ്യത്തിന് ചേർക്കുക, വിനാഗിരി ഒരു ടേബിള്‍സ്പൂണ്‍ ചേർക്കുക. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് കറിയിലേക്ക് ചേർത്ത് അഞ്ചു മിനിട്ടു ശേഷം തീ ഓഫ് ചെയ്യാം. ഈ സമയം മല്ലിയില കൂടി ചേർക്കുക. ചൂടോടെ വിളമ്പാം.

Read Also :

ഇത്രയും എളുപ്പമായിരുന്നോ? ബ്രെഡ് കൊണ്ട് അടിപൊളി വിഭവം

എരിവൂറും കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ?

Restaurant Style Egg Curry Recipe
Comments (0)
Add Comment