Ingredients :
- ഉരുളക്കിഴങ്ങ് – 2
- കോൺഫ്ലവർ – 1 ടീസ്പൂൺ
- എണ്ണ
- വെള്ളം
Learn How To Make :
ഫ്രഞ്ച് ഫ്രൈസ് ആയി ആദ്യം രണ്ട് വലിയ ഉരുളക്കിഴങ്ങ് എടുക്കുക. ശേഷം അത് തൊലി കളഞ്ഞ് വൃത്തിയാക്കുക. ഉരുളക്കിഴങ്ങ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നല്ല ഫ്രഷ് ആയിട്ടുള്ളത് എടുക്കുവാൻ വേണ്ടി നോക്കുക. ഇനി തൊലികളഞ്ഞ ഉരുളക്കിഴങ്ങ് ആവശ്യാനുസരണം ഫ്രഞ്ച് ഫ്രൈസ് അളവിൽ കട്ട് ചെയ്ത് എടുക്കുക. ശേഷം തണുത്ത വെള്ളത്തിൽ നല്ലപോലെ കഴുകിയെടുക്കുക. രണ്ടു മിനിറ്റ് വെള്ളത്തിൽ തന്നെ വയ്ക്കുക.
ഇനിയൊരു പാനിൽ വെള്ളം വച്ച് തിളപ്പിച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് നേരത്തെ കട്ട് ചെയ്തു വെച്ച ഉരുളക്കിഴങ്ങ് ഇട്ടുകൊടുക്കുക. ഒരു നാലു മിനിറ്റോളം അത് വേവിച്ചെടുക്കുക. ശേഷം ഒരു കോട്ടൺ തുണിയെടുത്ത് അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് ഇട്ട് നല്ലപോലെ കിഴങ്ങിലെ വെള്ളം മുഴുവനായി പോകുന്നത് വരെ ഒപ്പി എടുക്കുക. ഇനി ഒരു പാനിൽ എണ്ണ വെച്ച് നല്ലപോലെ ചൂടായതിനു ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ഇട്ടുകൊടുക്കുക.
വെറും ഒരു മിനിറ്റ് മാത്രം പൊരിച്ചെടുക്കുക. അതിനുശേഷം ഒരു മിനിറ്റ് വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് മാറ്റിവെച്ച് അതിലേക്ക് കോൺഫ്ലവർ ഒരു ടീസ്പൂൺ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല ക്രിസ്പ്പിയുള്ള ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇനി ആവശ്യാനുസരണം ഇൻസ്റ്റന്റ് ആയി ഫ്രൈ അതല്ലെങ്കിൽ പിന്നീട് എടുത്ത് ഫ്രൈ ചെയ്യാവുന്നതാണ്. നല്ല ഗോൾഡൻ കളർ വരുന്നത് വരെ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്.
Read Also :
എന്തിനാ വേറെ കറി, ഇതൊന്നു കൂട്ടിയാൽ മതി, അസാധ്യ രുചിയിലൊരു ചമ്മന്തി
ആരേയും കൊതിപ്പിക്കുന്ന കിടു പലഹാരം, ബോണ്ടയെക്കാൾ രുചിയിൽ!