ഹോട്ടൽ രുചിയിൽ ഒരു കിടിലൻ ചില്ലി ബീഫ് തയ്യാറാക്കിയാലോ

Ingredients:

  • ബീഫ് അരക്കിലോ
  • വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂൺ
  • പച്ചമുളക് പിളർന്നത് 15 എണ്ണം ഒരു ടേബിൾ സ്പൂൺ
  • കോൺഫ്ലവർ അര ടീസ്പൂൺ
  • ഉപ്പ് പാകത്തിന്
  • ഇഞ്ചി അരിഞ്ഞത് ഒരു വലിയ സ്പൂൺ
  • സവാള നീളത്തിൽ അരിഞ്ഞത് നാലെണ്ണം
  • സോയാസോസ് മൂന്ന് ടേബിൾസ്പൂൺ
  • കുരുമുളക് പൊടി ഒരു ടീസ്പൂൺ
  • ജിനോമോട്ടോ ഒരു ടീസ്പൂൺ
Restaurant Style Chilli Beef

Learn How To Make:

ഇറച്ചി നീളത്തിൽ കനം കുറച്ച് കഷണങ്ങൾ ആക്കുക എന്നിട്ട് പാകത്തിന് ഉപ്പ് ചേർത്ത് കുറച്ച് ചാറോടുകൂടി വേവിച്ചുവയ്ക്കണം പിന്നീട് എണ്ണ ചൂടാക്കി ഇഞ്ചി സവാള വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് അധികം മൂക്കാതെ വഴറ്റണം ഇതിൽ വേവിച്ച ഇറച്ചി ചേർത്ത് വഴറ്റണം അതിനുശേഷം സോയ സോസ് ചില്ലി സോസ് കുരുമുളക് പൊടി എന്നിവ കൂടി ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് സൂസുകൾ മൂത്ത മണം വരും വരെ വഴറ്റണം പിന്നീട് മാറ്റിവച്ചിരിക്കുന്ന ഒരു കപ്പ് ഇറച്ചി വേവിച്ച വെള്ളത്തിൽ കോൺഫ്ലവർ കലക്കി ഇതിൽ ഒഴിച്ച് 2 മിനിറ്റ് ഇളക്കണം ഈ മിശ്രിതം ഇറച്ചിയിൽ പൊതിഞ്ഞ് കോൺഫ്ലവർ കുറുകി ഇത്തിരി ഗ്ലെസ്സിങ് വരുമ്പോൾ പാത്രം അടുപ്പിൽ നിന്നും വാങ്ങണം.

Read Also:

കേരളത്തിന്റെ തനത് പലഹാരം അവലോസുണ്ട തയ്യാറാക്കാം!

ശർക്കര വരട്ടി പെർഫെക്റ്റായി എങ്ങനെ ഉണ്ടാക്കാം

Restaurant Style Chilli Beef
Comments (0)
Add Comment