പെർഫെക്ട് ആയിട്ടുള്ള ചിക്കൻ ചുക്ക കഴിച്ചിട്ടുണ്ടോ?

About Restaurant Style Chicken Chukka Recipe :

ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടവയാണ് അല്ലേ. ഒരു ഞായറാഴ്ചയോ വിശേഷ ദിവസമോ വന്നു കഴിഞ്ഞാൽ പിന്നെ ചിക്കൻ ഇല്ലെങ്കിൽ എന്തോ പോലെയാണ്. ഞായറാഴ്ച എന്ന് പറയുമ്പോൾ തന്നെ ചിക്കൻ വാങ്ങുന്ന ദിവസം എന്നാണ് ചില കുട്ടികളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാവുക. ധാരാളം വിഭവങ്ങൾ ചിക്കൻ കൊണ്ട് ഉണ്ടാക്കാം. ഈ ഇടക്കാലത്ത് നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വന്ന ഒന്നാണ് ചിക്കൻ ചുക്ക. മലയാളികളുടെ നാവിൽ രുചിയുടെ രസക്കൂട്ടുകൾ വിരിയിച്ച ചിക്കൻ ചുക്ക ഉണ്ടാക്കാനും വളരെ എളുപ്പമാണ്.

Ingredients :

  • ഒരു കിലോ ചിക്കൻ
  • തൈര്
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • അഞ്ചു സവാള
  • വെളിച്ചെണ്ണ
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • കറിവേപ്പില
  • മുളകുപൊടി
  • മല്ലിപ്പൊടി
  • ഗരം മസാല
  • മൂന്നു തക്കാളി
  • കുരുമുളക് പൊടി
  • പെരുംജീരകം പൊടി
Restaurant Style Chicken Chukka Recipe

Learn How to make Restaurant Style Chicken Chukka Recipe :

ചിക്കൻ ചുക്ക ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു കിലോ ചിക്കൻ കഴുകി ചെറിയ കഷ്ണമായി മുറിച്ചിട്ട് തൈരും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അടച്ചു വയ്ക്കണം. അഞ്ചു സവാള ചെറുതായി അരിഞ്ഞെടുക്കണം. ഇതിനെ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റി എടുക്കണം. ഇതിലേക്ക് ഒരു സ്പൂൺ മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റണം. ഇതിലേക്ക് മൂന്നു തക്കാളിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കണം.

അതിന് ശേഷം ചിക്കൻ ഇതിലേക്ക് ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിനെ അടച്ചു വച്ച് വേവിച്ചിട്ട് നേരത്തേ വറുത്തു വച്ചിരിക്കുന്ന സവാള ചേർക്കണം. ഇതിനെ നല്ലത് പോലെ യോജിപ്പിച്ചിട്ട് കുറച്ച് സമയം ഇളക്കി കൊടുക്കണം. ഇതിലേക്ക് അവസാനമായി കുരുമുളക് പൊടിയും പെരുംജീരകം പൊടിച്ചതും കറിവേപ്പിലയും കൂടി ചേർത്താൽ നല്ല രുചികരമായ ചിക്കൻ ചുക്ക തയ്യാർ. നെയ്ച്ചോറിന്റെയും ചപ്പാത്തിയുടെയും ഒക്കെ ഒപ്പം കഴിക്കാവുന്ന ഒരു അടിപൊളി കോമ്പിനേഷൻ ആണ് ഇത്.

Read Also :

എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ റൈസ്!

മത്തി വെച്ച് കുക്കറിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ഐറ്റം!

Restaurant Style Chicken Chukka Recipe
Comments (0)
Add Comment