കിടിലൻ കാന്താരി മുളക് മാങ്ങ അച്ചാർ ഇങ്ങനെ തയ്യാറാക്കാം

About Raw Mango Pickle Recipe :

മാങ്ങാ അച്ചാർ എന്ന് കേട്ടാൽ തന്നെ വായിൽ കപ്പലോടിക്കാൻ വെള്ളം വരുന്നുണ്ടോ..? ആർക്കു വേണമെങ്കിലും വളരെ സ്വാദോടെ തയ്യാറാക്കാവുന്ന ഒരു അടിപൊളി അച്ചാർ റെസിപ്പി ആണ് നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്തുന്നത്. ചേരുവകൾ താഴെ പറയുന്നു.

Ingredients :

  • raw mangoes -4
  • Handful of bird’s eye chilli
  • oil -3 tbsp
  • Mustard seeds -1 tsp
  • fenugreek seeds -1/4 tsp
  • garlic -1/4 cup
  • ginger -1&1/2 tbsp
  • curry leaves
  • salt
  • vinegar -1/4 cup
  • mustard dal -1&1/2 tsp
  • fenugreek powder -1/4 tsp
Raw Mango Pickle Recipe

Learn How to make Raw Mango Pickle Recipe :

അധികം മൂപ്പ് എത്താത്ത ചള്ള് മാങ്ങാ എടുക്കുക. ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചിടുക. എരിവിനായി നല്ല കാന്താരി മുളക് തന്നെ എടുക്കുക, പച്ചമുളക് ചതച്ചു മാറ്റിവെക്കുക. ചീന ചട്ടിയിൽ എണ്ണ ചൂടാക്കാൻ വെക്കുക, അതിലേക്ക് മേല്പറഞ്ഞ അളവിൽ കടുക് എടുത്ത് പൊട്ടിക്കുക. അതിലേക്ക് ഉലുവ, വെളുത്തുള്ളി, കറി വേപ്പില എന്നിവ ചേർത്ത് ഇളക്കുക. ശേഷം ചതച്ച് വെച്ച കാന്താരി മുളക് ചേർത്ത് ഇളക്കുക.

ശേഷം മാങ്ങാ ചേർക്കുക, ആവശ്യത്തിന് ഉപ്പ് ചേർക്കുക. കടുക് വറുത്ത് പൊടിച്ചത്, ഉലുവ വറുത്ത് പൊടിച്ചത് എന്നിവ ചേർക്കുക. നല്ലപോലെ ഇളക്കി യോജിപ്പിക്കണം. തീ ഓഫ് ചെയ്യുക. അടുപ്പിൽ നിന്ന് ഇറക്കിയാൽ റൂം ടെമ്പറിലേക്ക് ആവുന്നത് വരെ വെയിറ്റ് ചെയ്യുക പിന്നീട് നല്ലൊരു കുപ്പിയിലേക്ക് മാറ്റാം.

Read Also :

റെസ്റ്റോറന്റിലെ ചില്ലി ഫ്രൈഡ് ചിക്കൻ ഇനി വീട്ടിലും അതേ രുചിയോടെ തയ്യാറാക്കാം

തേങ്ങാ അരച്ച ഉണക്ക ചെമ്മീൻ പച്ച മാങ്ങ കറി

mango pickle ingredientsmango pickle recipeRaw Mango Pickle Recipe
Comments (0)
Add Comment