Ingredients :
- ഗോതമ്പു പൊടി
- മുട്ട
- ഉപ്പ്
- തേങ്ങ
- എണ്ണ
Learn How To Make :
ആദ്യം തന്നെ ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പു പൊടിയും ഒരു മുട്ടയും കൂടി കുഴയ്ക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. ഒപ്പം കുറച്ചു തേങ്ങ ചിരകിയതും കൂടി ചേർക്കണം. അര കപ്പ് മുതൽ ഒരു കപ്പ് തേങ്ങ വരെ ചേർക്കാം. കൂടുതൽ തേങ്ങ ചേർത്താൽ കൂടുതൽ രുചി ഉണ്ടാവും. ഇതിലേക്ക് ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് കട്ടിയായി കുഴയ്ക്കണം. കൈ കൊണ്ട് നുള്ളി ഇടാൻ പാകത്തിന് വേണം കുഴയ്ക്കാൻ. ഒരു പാത്രത്തിൽ ചൂട് എണ്ണയിൽ ഇത് കൈ കൊണ്ട് നുള്ളി ഇട്ടു കൊടുക്കുക. അതിന് ശേഷം ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് മൂപ്പിച്ച് എടുക്കണം. ഒരു ലൈറ്റ് ബ്രൗൺ നിറം ആവുമ്പേഴുക്കും കോരി എടുക്കാം .
Read Also :
പാലപ്പം ശരിയാവുന്നില്ലേ? പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! രുചിരഹസ്യം ഇതാ!
പഴവും, തേങ്ങാകൊത്തും മിക്സിയിൽ ഇതുപോലേ ഒന്ന് അടിച്ചെടുക്കൂ! നാലുമണി ചായക്ക് കിടിലൻ സ്നാക്ക്