Protein Rich Breakfast Recipe

ബ്രേക്ക് ഫാസ്റ്റിന് പരീക്ഷിക്കാവുന്ന ഒരു ഹെൽത്തി റെസിപ്പി ഇതാ!

Protein Rich Breakfast Recipe

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. വെള്ളം തിളച്ച് പകുതിയാകുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് അളവിൽ അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.

അതായത് ഇടിയപ്പം, പത്തിരി എന്നിവക്കെല്ലാം മാവ് കുഴയ്ക്കുമ്പോൾ കിട്ടുന്ന അതേ കൺസിസ്റ്റൻസിയാണ് മാവിന് ആവശ്യമായിട്ടുള്ളത്. പൊടി കുറച്ചുനേരം അടച്ചു വയ്ക്കാം. ചൂട് പോയിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി ചെറിയ ഉണ്ടകളാക്കി മാറ്റി വയ്ക്കുക. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ ഗ്രീൻപീസ്, ഒരു പച്ചമുളക്, ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത് ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

Protein Rich Breakfast Recipe
Protein Rich Breakfast Recipe

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കുറച്ച് ജീരകവും, കടലപ്പരിപ്പും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അതിലേക്ക് അല്പം സവാളയും മല്ലിപ്പൊടിയും, ഗരം മസാലയും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരച്ചുവെച്ച് ചേരുവ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ അടച്ചുവെച്ച് വേവിച്ചെടുക്കുക.

തയ്യാറാക്കിവെച്ച മാവ് പരത്തി പത്തിരിയുടെ രൂപത്തിൽ ആക്കി എടുക്കുക. ശേഷം ഫില്ലിംഗ്സിൽ നിന്നും കുറച്ചെടുത്ത് നടുക്കായി വെച്ച് മാവിന്റെ രണ്ടുവശവും പ്രസ്സ് ചെയ്തു കൊടുക്കുക. അവസാനമായി പലഹാരം ഒന്ന് ആവി കയറ്റി എടുക്കണം. ഇപ്പോൾ നല്ല രുചികരമായ ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് റെഡിയായി കഴിഞ്ഞു.

Read Also :

ഇനി ഇഡ്ഡലി പാത്രത്തിൽ ചപ്പാത്തി ഉണ്ടാക്കിയാലോ! ഈ സൂത്രം അറിയാതെ പോകല്ലേ വലിയ നഷ്ടം ആകും!

കാലങ്ങളോളം കേടുവരാതെ കറിവേപ്പില പൊടി, കറിവേപ്പില വാടി പോകുമെന്ന പേടി ഇനി വേണ്ട! കൂടുതൽ സ്വാദിനും എളുപ്പത്തിനും ബെസ്റ്റ്!