കുക്കറിന്റെ പിടി ഇനി ഒരിക്കലും ലൂസ് ആവില്ല ഇങ്ങനെ ചെയ്താൽ! കുക്കറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം!!
Pressure Cooker Maintenance Easy Tips
നമ്മൾ എല്ലാരും ഉപയോഗിക്കുന്ന ഒന്നാണ് കുക്കർ. നല്ലൊരു കിച്ചണിൽ കുക്കർ അത്യാവശ്യമാണ്. കുക്കർ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അല്ലേ. ഇടയ്ക്ക് പിടി ലൂസാവുക, വിസിൽ വരാതെ ഇരിക്കുക തുടങ്ങി പല പ്രശ്നങ്ങൾ ഉണ്ടാകും. കുക്കറിന് എപ്പോഴും പ്രശ്നമാണെങ്കിൽ പാചകം ഒന്നും ശരിയായി നടക്കില്ല. കുക്കറിൻറെ പ്രശ്നങ്ങൾ നാം പലപ്പോഴും കടകളിൽ നന്നാക്കാൻ കൊടുക്കുകയാണ് ചെയ്യുക. എന്നാൽ അതിന് ഒരുപാട് സമയം വേണ്ടി വരും.
എന്നാൽ ഇനി കടകളിൽ കൊടുക്കാതെ നമുക്ക് തന്നെ കുക്കർ ശരിയാക്കി എടുക്കാം. ഇതിനായി എളുപ്പത്തിൽ ഉള്ള പല മാർഗങ്ങൾ ഉണ്ട്. കുക്കറിൻറെ പ്രശ്നങ്ങൾ മാറാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. ഇതിനായി കുക്കറിൻറെ മൂടി എടുക്കുക. പലപ്പോഴും വിസിൽ വരാതിരിക്കുന്നത് കുക്കറിൻറെ വിസിൽ വരുന്ന ഭാഗത്ത് എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ കുടുങ്ങിയിട്ടാവാം. ഇത് പരിശോധിക്കാം.

കുക്കറിൻറെ മൂടിയിലേക്ക് വെളളം ഒഴിച്ച് കൊടുക്കുക. വിസിൽ ഇടുന്ന ഭാഗത്ത് കൂടെ വെള്ളം വരുന്നുണ്ട് എങ്കിൽ ഇതിൻറെ അർത്ഥം നന്നായി വിസിൽ ഉണ്ടാകും എന്നാണ്. ഇനി വിസിലിൻറെ മൂടി അഴിച്ച് നോക്കാം. ഇതിലും ഭക്ഷണ സാധനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ടാവും. കുക്കറിൻറെ വാഷർ ലൂസ് ആണെങ്കിലും വിസിൽ വരാതിരിക്കും. കുക്കർ കഴുക്കുമ്പോൾ വാഷർ പിടിച്ച് വലിച്ച് ലൂസാക്കരുത്.
വാഷറിൻറെ മേലെ ഒരു റബർ ബാൻഡ് ഇട്ട് കൊടുത്താൽ അത് ലൂസാവില്ല. ഇനി കുക്കറിൽ വരുന്ന പ്രശ്നമാണ് പിടി ലൂസാവുന്നത്. ഇതിനായി പാത്രം കഴുകുന്ന സ്ക്രബർ എടുക്കുക. അതിൻറെ കമ്പി എടുക്കുക. ഇത് കുക്കറിൻറെ പിടിയിൽ ഉള്ള സ്ക്രൂവിൽ ചുറ്റി കൊടുക്കുക. ഇനി കുക്കറിൻറെ പിടി ഒരിക്കലും ഇളകി വരില്ല.
Read Also :
ഫ്രഞ്ച് ഫ്രൈസ് ഇനി പാളി പോകില്ല! റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ ഇനി വീട്ടിലും
എന്തിനാ വേറെ കറി, ഇതൊന്നു കൂട്ടിയാൽ മതി, അസാധ്യ രുചിയിലൊരു ചമ്മന്തി