മല്ലിയില പച്ചപ്പോടെ മാസങ്ങളോളം സൂക്ഷിക്കാനുള്ള സൂത്രം ഇതാ!
Preserve Coriander leaves
കറികളുണ്ടാക്കാൻ മല്ലിയില പലപ്പോഴും അത്യാവശ്യമാണ്. എന്നിരുന്നാലും, മല്ലിയില വളരെ ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതിനാൽ, അവയിൽ പകുതിയും കെട്ടുകളായി വാങ്ങിയ ശേഷം പുറത്ത് സൂക്ഷിച്ചാലും പുറത്ത് സൂക്ഷിച്ചാലും ഉണങ്ങിപോകുന്നതായി കാണും. മല്ലിയില ഇതുപോലെ ഉണങ്ങിപോകാതിരിക്കാൻ ചെയ്യാവുന്ന ചില നുറുങ്ങി വിദ്യകൾ പരിചയപെട്ടാലോ.
മല്ലിയില കൂടുതൽ നാൾ കേടാകാതെ ഫ്രഷായി സൂക്ഷിക്കാൻ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനായി കടകളിൽ നിന്നും വെള്ളം വാങ്ങുമ്പോൾ ലഭിക്കുന്ന വാട്ടർ ബോട്ടിലുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ വാട്ടർ ബോട്ടിലിന്റെ മുകൾഭാഗത്ത് അടപ്പിന്റെ ഭാഗം കട്ട് ചെയ്ത് എടുക്കണം. ശേഷം പ്ലാസ്റ്റിക് ബോട്ടിലിലേക്ക് വെള്ളം നിറച്ച ശേഷം നേരത്തെ മുറിച്ചുവെച്ച കുപ്പിയുടെ അടപ്പ് തലകീഴായി വയ്ക്കുക.

മല്ലിയുടെ തണ്ട് കട്ട് ചെയ്ത ശേഷം അടപ്പിന് ഉള്ളിലൂടെ വെള്ളത്തിലേക്ക് മുങ്ങി നിൽക്കുന്ന രീതിയിൽ വേണം മല്ലിയില ക്രമീകരിക്കാൻ. ഇതിനു മുകളിലായി ഒരു കവർ കൊണ്ട് കവർ ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും മല്ലിയില കേടാകാതെ ഉപയോഗിക്കാം. പ്ലാസ്റ്റിക് ബോട്ടിലിനു പകരമായി സ്റ്റീൽ ഗ്ലാസും ഉപയോഗപ്പെടുത്താം. ബോട്ടിലിന്റെ അടപ്പിന് മുകളിലായി ഒരു സ്റ്റീൽ ഗ്ലാസ് വെച്ച് അതിൽ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിക്കുക.
മല്ലിയില തണ്ടോടുകൂടി വെള്ളത്തിലേക്ക് ഇറക്കിവച്ച് വായ് വട്ടമുള്ള ഒരു പാത്രം ഉപയോഗിച്ച് അടച്ച് സൂക്ഷിക്കുകയാണെങ്കിൽ മല്ലിയില ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. മല്ലിയില വേവിച്ചു വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനായി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇലയിലെ വെള്ളമെല്ലാം കളഞ്ഞ് ഒരു പാനിൽ അല്പം ഉപ്പു കൂടി ചേർത്ത് വഴറ്റിയെടുത്ത് ജാറിലാക്കി സൂക്ഷിക്കാവുന്നതാണ്. മല്ലിയിലയിൽ ഉണ്ടാകുന്ന വിഷാംശം പാടെ ഇല്ലാതാക്കാനാ യി നല്ലതുപോലെ കഴുകിയശേഷം വിനാഗിരി ഇട്ട വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്.
Read Also :
കൂർക്ക വ്യത്തിയാക്കാൻ ഇതിലും എളുപ്പമായ മാർഗമില്ല!
ഇത്രയും ടേസ്റ്റിൽ ഈ അരിയുണ്ട കഴിച്ച കാണില്ല! കൂടുതൽ രുചി കിട്ടാനായി ഇങ്ങിനെ ചെയ്യൂ