About Prawn Roast Kerala Recipe :
ചെമ്മീൻ റോസ്റ്റ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.ഉണക്ക ചെമ്മീൻ കൊണ്ട് പല വിഭവങ്ങൾ നമ്മൾ വീടുകളിൽ തന്നെ ഉണ്ടാക്കാറുണ്ട്.ഇത് കുട്ടികൾക്കും വളരെ ഇഷ്ടമുളള ഒന്നാണ്.ചെമ്മീൻ റോസ്റ്റ് നല്ല എരിവുള്ള ഒരു വിഭവം ആണ്.ചോറിൻറെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഇത് കഴിക്കാം.ഇത് ഉണ്ടെങ്കിൽ മറ്റ് കറികളുടെ ഒന്നും ആവശ്യമില്ല.ഈ ഒരു ഉണക്ക ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം
Ingredients :
- ഉണക്ക ചെമ്മീൻ – 1 കപ്പ്
- ചെറിയ ഉള്ളി – 1 കപ്പ്
- മഞ്ഞൾ പ്പൊടി-കാൽ ടീ സ്പൂൺ
- മുളകുപൊടി -1 ടീ സ്പൂൺ
- പെരുംജീരകം പൊടി-കാൽ ടീ സ്പൂൺ
- ഗരം മസാല – കാൽ ടീ സ്പൂൺ
- ചതച്ച മുളക്- 1 ടീ സ്പൂൺ
Learn How to Make Prawn Roast Kerala Recipe :
ഉണക്ക ചെമ്മീൻ നന്നായി കഴുകി എടുക്കുക. മൂന്നാല് പ്രാവശ്യം ഇങ്ങനെ കഴുക്കുക.വീണ്ടും വെള്ളം നിറച്ച് കുറച്ച് സമയം അനക്കാതെ വെയ്ക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഉണക്ക ചെമ്മീൻ ചേർക്കുക.തീ കുറച്ച് വെച്ച് നന്നായി വരട്ടുക. ഇത് പെട്ടെന്ന് കരിഞ്ഞ് പോവാൻ സാധ്യത ഉണ്ട് .
അത് കൊണ്ട് തീ കൂട്ടരുത്. ശേഷം ചെറിയ ഉള്ളി ചേർക്കുക.ചെമ്മീനിൻറെ അതേ അളവിൽ തന്നെ ആയിരിക്കണം ചെറിയ ഉള്ളി ചേർക്കേണ്ടത്. കറിവേപ്പില ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, ഗരംമസാല, പെരും ജീരകം, പെരുംജീരകം ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.നന്നായി മൂപ്പിച്ച് എടുക്കുക. സ്വാദിഷ്ടമായ ചെമ്മീൻ റോസ്റ്റ് റെഡി! Video Credits :Athy’s CookBook
Read Also :
വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ് റെസിപ്പി
ചോറിന് കൂട്ടാൻ സ്വദിഷ്ടമായ മുതിര തോരൻ