കറുമുറാ കൊറിക്കാം ക്രിസ്പി പൊട്ടറ്റോ മുറുക്ക് തയ്യാറാക്കാം

About Potato Murukku Recipe :

ഒരു തെന്നിന്ത്യൻ പലഹാരമാണ് മുറുക്ക്. വിരലുകളുടെ സഹായത്തോടെയോ സേവനാഴി പോലുള്ള ഉപകരണം ഉപയോഗിച്ചോ ഉണ്ടാക്കുന്ന പലതരത്തിലുള്ള മുറുക്കുകൾ പ്രചാരത്തിലുണ്ട്. എന്നാൽ നമുക്ക് വളരെ രുചികരമായ ഒരു മുറുക്ക് ഉണ്ടാക്കിയാലോ.?

Ingredients :

  • Potato-1
  • Butter-2 tbps
  • Water-
  • Rice flour-2cup
  • Cumin-1tsp
  • Chilli powder-1tsp
  • Asafoetida-½tsp
  • Salt-1¼tsp
  • Coconut oil-
Potato Murukku Recipe

Learn How to Make Potato Murukku Recipe :

അതിനായി ആദ്യം തന്നെ മിക്സിയുടെ ചെറിയ ജാർ എടുക്കുക. ഇതിലേക്ക് ഒരു മീഡിയം സൈസ് വലിപ്പമുള്ള പൊട്ടറ്റോ വേവിച്ച്, തൊലി കളഞ്ഞ് ചെറു കഷണങ്ങളാക്കി ചേർക്കുക. ശേഷം 2 ടേബിൾ സ്പൂൺ ബട്ടർ, 4 ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ല പേസ്റ്റ് ആക്കി അരച്ചെടുക്കുക. ഇനി മുറുക്കിനുള്ള മാവ് മിക്സ് ചെയ്യാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ഇതിലേക്ക് നേരത്തെ അരച്ചു വച്ചിരിക്കുന്ന പൊട്ടറ്റോ ബട്ടർ മിക്സ്, ഒരു ടീസ്പൂൺ ചെറിയ ജീരകം ,ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കായപ്പൊടി,ഒന്നേ കാൽ ടീസ്പൂൺ ഉപ്പ്, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് ഇത് മുറുക്കിനുള്ള മാവാക്കി നന്നായി കുഴച്ചെടുക്കുക.

വെള്ളം ചേർക്കുമ്പോൾ, കുറച്ചു കുറച്ചായി മാത്രമേ ചേർക്കാവൂ. മാവ് നമ്മുടെ കയ്യിൽ ഒട്ടിപ്പിടിക്കാത്ത രീതിയിൽ കുഴച്ച് സോഫ്റ്റ് ആക്കി വെക്കുക. ഇനി ഇടിയപ്പത്തിൻ്റെ അച്ചെടുക്കുക. ഇതിലേക്ക് കുറേശ്ശെയായി മാവ് നിറച്ച് കൊടുക്കുക. ഇതിൽ നമുക്ക് ഇഷ്ടപ്പെട്ട ഏത് ഷേപ്പുള്ള അച്ചു വേണമെങ്കിലും ഉപയോഗിക്കാം. ഇനി കുറച്ചു വാഴയില ചെറിയ പീസുകൾ ആക്കി കട്ട് ചെയ്തു വെക്കുക. ഓരോ വാഴയില പീസുകളിലേക്കും നമുക്ക് മുറുക്ക് ചുറ്റിച്ച് കൊടുക്കാം. ഇനിയൊരു കുഴിയുള്ള ചട്ടി ചൂടാക്കുക ഇതിലേക്ക് ഇത് പൊരിക്കാൻ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായ ശേഷം മുറുക്കുകൾ ഓരോന്നായി ഇതിലേക്ക് ഇട്ടു കൊടുക്കാം. തീ മീഡിയം ഫ്ലൈമിൽ വച്ചിരിക്കുക. ഇത് ഇടയ്ക്കൊന്നു തിരിച്ചിട്ട്, അധികം ബ്രൗൺ നിറം ആകാതെ തന്നെ കോരി മാറ്റാം. അപ്പോൾ നമ്മുടെ അടിപൊളി ടേസ്റ്റുള്ള പൊട്ടറ്റോ മുറുക്ക് റെഡി. Video Credits : Athy’s CookBook

Read Also :

കൊതിയൂറും ടേസ്റ്റിൽ ഒരു പപ്പടം ചമ്മന്തി പൊടി

ബാക്കി വന്ന ചോറ് കൊണ്ട് നാലുമണി ചായക്ക് അടിപൊളി പലഹാരം

potato murukku indianpotato murukku ingredientsPotato Murukku Recipe
Comments (0)
Add Comment