സ്വാദിഷ്ടമായ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കാം
Indulge in the rich flavors of Potato Mezhukkupuratti, a classic Kerala dish. Our recipe brings out the best of South Indian cuisine with perfectly sautéed potatoes infused with aromatic spices.
About Potato Mezhukkupuratti :
പലതരം തോരൻ കഴിക്കാൻ നമുക്ക് ഇഷ്ടമാണ്.ഉരുളകിഴങ്ങ് കൊണ്ട് ഉണ്ടാക്കിയ തോരൻ ഇതിൽ മുൻപന്തിയിൽ ഉള്ളതാണ്.എല്ലാവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഉരുളകിഴങ്ങ് തോരൻ ഉണ്ടാക്കുന്നത് നോക്കാം.
Ingredients :
- തേങ്ങ-അര കപ്പ്
- വെള്ളം -മുക്കാൽ കപ്പ്
- മല്ലിപ്പൊടി- 3 ടേബിൾസ്പൂൺ
- കാശ്മീരി മുളകുപൊടി-3 ടേബിൾസ്പൂൺ
- തേങ്ങ -അര കപ്പ്
- മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
- ഇഞ്ചി -ഒരു കഷ്ണം
- വെളുത്തുള്ളി -3 എണ്ണം
- കറിവേപ്പില
- കടുക്-അര ടീസ്പൂൺ
- വറ്റൽമുളക് -2 എണ്ണം
- കറിവേപ്പില
- സവാള-1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 1 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഉരുളക്കിഴങ്ങ്
- ഗരം മസാല -1 ടീസ്പൂൺ

Learn How to Make Potato Mezhukkupuratti :
ആദ്യം തേങ്ങയിൽ വെള്ളം ഒഴിച്ച് മിക്സിയിൽ അരയ്ക്കുക.ഇതിന്റെ പാൽ പിഴിഞ്ഞ് എടുക്കുക.മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി ഒരു പാനിൽ ഇട്ട് നല്ല പോലെ വറുത്ത് എടുക്കുക .മറ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക. മിക്സിയിൽ തേങ്ങ, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി വറുത്ത മസാല ഇട്ട് അരച്ച് എടുക്കുക.ഒരു ചട്ടി ചൂടാക്കുക.ഇതിലേക്ക്എണ്ണ ഒഴിക്കുക.കടുക് പൊട്ടിക്കുക.
ഇതിലേക്ക് വറ്റൽ മുളക് ഇടുക.കറിവേപ്പില സവാള അരിഞ്ഞത് ചേർക്കുക.ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.നന്നായി ഇളക്കുക.ഉരുളകിഴങ്ങ് നന്നായി അരിഞ്ഞ് ചേർക്കുക.വഴറ്റുക.വറുത്ത് വെച്ച പൊടികൾ ചേർക്കുക.തേങ്ങ പാൽ ചേർക്കുക നന്നായി മിക്സ് ചെയ്യുക.വെളളം വറ്റി വരുമ്പോൾ അരച്ച് വെച്ച അരപ്പ് ചേർക്കുക.മൂടി വെച്ച് വേവിക്കുക.ഗരം മസാല ചേർക്കുക.കറിവേപ്പില ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് തോരൻ റെഡി! video credits : Deepa’s Tastebuds
Read Also :
സ്വാദേറും വെള്ളരിക്ക മോരുകറി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം
മയനൈസ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം