പൂരിക്കൊപ്പം കഴിക്കാൻ ഒരു അടാർ പൂരി മസാല റെസിപ്പി

About Poori Masala Restaurant Style :

പൂരി മസാല കഴിക്കാത്തവരായി ആരുമില്ല എന്ന് തന്നെ പറയാം. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാല റെസിപ്പിയാണ് ആർക്കും ഇഷ്ട്ടപെടുമെന്നു ഉറപ്പ്. ഒരിക്കൽ നിങ്ങൾ ഇത് പരീക്ഷിച്ചുനോക്കിയാൽ, തീർച്ചയായും നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാലയുടെ ആരാധകനാകും.

Ingredients :

  • ഒരു സ്പൂൺ വീതം കടുക്
  • കടലപ്പരിപ്പ്
  • ഉഴുന്ന്പരിപ്പ്
  • രണ്ട് വറ്റൽ മുളക്
  • 1 സ്പൂൺ പെരും ജീരകം
  • കറിവേപ്പില
  • രണ്ട് സവാള
  • ചെറിയ കഷ്ണം ഇഞ്ചി
  • നാല് പച്ചമുളക്
  • ആവശ്യത്തിന് ഉപ്പ്
  • മഞ്ഞൾപ്പൊടി
  • ഉരുളക്കിഴങ്ങ്
  • കടലമാവ് ഒരു ടേബിൾ സ്പൂൺ
Poori Masala Restaurant Style

Learn How to Make Poori Masala Restaurant Style :

ഇത് ചെയ്യുന്നതിന്, ആദ്യം ചട്ടിയിൽ കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റല് മുളക് എന്നിവ ചേർത്ത് ഇളക്കുക. കടുക് നന്നായി പൊട്ടിയതിനുശേഷം 1 സ്പൂൺ പെരും ജീരകം, കറിവേപ്പില, രണ്ട് സവാള അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, നാല് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം കുറച്ച് മഞ്ഞൾപൊടി ചേർത്ത് നന്നായി ഇളക്കുക. വേവിച്ച് വെച്ച ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ് കൈകൊണ്ട് നന്നായി

ഉടച്ചതിനുശേഷം ചീന ചട്ടിയിലേക്ക് ചേർത്ത് എല്ലാം നന്നായി ഇളക്കുക. ശേഷം കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കുക. കറി നന്നായി വെന്തു കഴിഞ്ഞാൽ ഒരു ടേബിൾസ്പൂൺ നമ്മുടെ സ്പെഷ്യൽ ചേരുവ കടലമാവ് വെള്ളത്തിൽ ചാലിച്ച് തിളയ്ക്കുന്ന കറിയിൽ ചേർക്കുക. നമ്മൾ ഹോട്ടലുകളിൽ കഴിക്കുന്ന കറി പോലെ വളരെ രുചിയുള്ള പൂരി മസാലയാണിത്. ആവശ്യമെങ്കിൽ, ഉപ്പ് വീണ്ടും ചേർക്കാം.രുചികരമായ പൂരി മസാല തയ്യാർ. Video Credits : Jaya’s Recipes – malayalam cooking channel

Read Also :

ടേസ്റ്റി വെള്ളക്കടല മെഴുക്കുപുരട്ടി ഇതുപോലെ തയ്യാറാക്കിയാൽ ആരും കഴിച്ച് പോകും

വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ് റെസിപ്പി

Poori Masala Restaurant Stylepoori masala saravana bhavan stylespecial poori masala recipe indianspecial poori masala recipe kerala style
Comments (0)
Add Comment