About Peri Peri Chicken Cones Recipe :
ചിക്കൻ കൊണ്ട് വ്യത്യസ്തമായ പല പേരുകളിലും രുചികളിലും ഉള്ള വിഭവങ്ങൾ നമ്മൾ കഴിക്കാറുണ്ട്. പുത്തൻ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നരാണോ നിങ്ങൾ, എന്നാൽ അടിപൊളി രുചിയിൽ കിടിലൻ പെരി പെരി ചിക്കൻ കോൺ വീട്ടിൽ തയ്യാറാക്കിയാലോ. ഇഫ്താറിന് എല്ലാം ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ റെസിപിയാണിത്.
Ingredients :
- ചിക്കൻ – 200g
- മുളക്പൊടി -1tpn
- കാശ്മീരിമുളക്പൊടി -1tpn
- കുരുമളകുപൊടി -½tpn
- ഒറിഗാനോ -½tpn
- പഞ്ചസാര -¾tpn
- ഇഞ്ചി – വെളുത്തുളളിപേസ്റ്റ് -1tpn
- ചെറുനാരങ്ങനീര് – 1tbpn
- വിനാഗിരി -1tpn
- മൈദ -1tpn
- ഉപ്പ്
- മൈദ -1½കപ്പ്
- പാൽപ്പൊടി -1½tbpn
- ബേക്കിങ്പൗഡർ – ½tpn
- വെള്ളം – ½ കപ്പ്
- ഒലീവ്ഓയിൽ – 1tpn
- ഓയിൽ – 1½tpn
- വെളുത്തുള്ളി – 1tpn
- ചില്ലിസോസ് –
- ക്യാബേജ് – 1½കപ്പ്
- ക്യാരറ്റ് – ¾കപ്പ്
- മയോണയ്സ് -5 tbpn
Learn How to Make Peri Peri Chicken Cones Recipe :
ആദ്യംതന്നെ ഒരു പാത്രത്തിൽ 200ഗ്രാം ബോൺലസ്ചിക്കൻ ചെറുതായി അരിഞ്ഞത് ,കഴുകി വൃത്തിയാക്കി ഡ്രൈൻചെയ്ത് വെക്കുക.ഇതിലേക്ക് 1ടീസ്പൂൺ മുളക്പൊടി,1ടീസ്പൂൺ കാശ്മീരിമുളകുപൊടി,½ടീസ്പൂൺ കുരമുളകുപൊടി,½ടീസ്പൂൺ ഒറിഗാനോ,¾ടീസ്പൂൺ പഞ്ചസാര,1ടീസ്പൂൺ ഇഞ്ചി -വെളുത്തുള്ളിപേസ്റ്റ്,1ടേബിൾസ്പൂൺ ചെറുനാരങ്ങനീര്,1ടീസ്പൂൺ വിനാഗിരി,1ടീസ്പൂൺ മൈദ,ആവശ്യത്തിന് ഉപ്പ് എന്നിവചേർത്ത് നന്നായി മിക്സ്ചെയ്ത് 2മണിക്കൂർ ഫ്രിഡ്ജിൽവയ്ക്കുക. ഇനി കോൺ ഉണ്ടാക്കാനായി ടോട്യബ്രെഡ് ആണ് ഉണ്ടാക്കേണ്ടത്. ഇതിന് ഒരു സ്റ്റാൻഡ്മിക്സറിലേക്ക് 1½കപ്പ് മൈദ, 1½ടേബിൾസ്പൂൺ പാൽപ്പൊടി,½ടീസ്പൂൺ ബേകിംഗ്പൗഡർ,ആവശ്യത്തിന് ഉപ്പ് എന്നിവചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് ½കപ്പ് ഇളംചൂടുവെള്ളം കൂടെചേർത്ത് നന്നായി മിക്സ്ചെയ്യുക. കുഴക്കുന്നതിനിടയിൽതന്നെ 1ടേബിൾസ്പൂൺ ഒലീവ്ഓയിൽ ചേർക്കുക. ഇത് നന്നായി മിക്സ്ചെയ്ത ശേഷം 2മണിക്കൂർ അടച്ച് മാറ്റിവെക്കാം. ഇനിയൊരു പാൻചൂടാക്കി അതിലേക്ക് 1½ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക.
ഇത് ചൂടാവുമ്പോൾ 1ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ചെറുതായി വഴറ്റുക. ഇനി ചിക്കൻചേർത്ത് നന്നായി മിക്സ്ചെയ്ത് പരത്തിവെച്ച് കൊടുക്കുക..ശേഷം ഇത് മൂടിവെച്ച് 10മിനിറ്റ് വേവിക്കാം. ഇനി മൂടിതുറന്ന് 1ടീസ്പൂൺ ചില്ലിസോസ് ചേർക്കുക..ഇനിയിത് മിക്സ്ചെയ്ത് ഇറക്കിവെക്കാം. ഇനി ഒരു പാത്രത്തിലേക്ക് 1½കപ്പ് ക്യാബേജ്,¾കപ്പ് ക്യാരറ്റ്,5ടേബിൾസ്പൂൺ മായോണയ്സ്,3ടേബിൾസ്പൂൺ ചില്ലിസോസ് എന്നിവചേർത്ത് നന്നായി മിക്സ്ചെയ്യുക. ഇനി മാവ് ഒന്ന് കൈവെച്ച് കുഴക്കുക.ശേഷം ഇത് ഉരുളകളാക്കിവെക്കാം.ഇനി കുറച്ച് മൈദപ്പൊടിയിട്ട് അതിന് മുകളിൽവെച്ച് ഇത് ചപ്പാത്തിയുടെ വലുപ്പത്തിൽ പരത്താം.. ഇനിയൊരു തവ ചൂടാക്കുക..ഇത് മീഡിയംഫ്ലൈമിൽ വെച്ചശേഷം ടൊട്യ ബ്രെഡ് ഇട്ട് കൊടുക്കുക. 1മിനിറ്റിന്ശേഷം തിരിച്ചിട്ട് 45second വേവിക്കണം. ഇങ്ങനെ എല്ലാം ചുട്ടെടുത്തശേഷം മൂടിവെക്കാം. ഇനി ഓരോ ബ്രെഡും 4പീസാക്കുക. ശേഷം ഒരു കോണിൻ്റെരൂപത്തിൽ മടക്കിയെടുത്ത് ഒരു ടൂത്ത്പിക്കുവെച്ച് കുത്തിക്കൊടുക്കുക.ഇനി ഓരോ കോണും എടുത്ത് അതിൻ്റെ ഒരു സൈഡിൽ സാലഡും ഒരു സൈഡിൽ ചിക്കെനും വെച്ച് നിറച്ച്കൊടുക്കുക. ഇനി ആവശ്യമെങ്കിൽ ക്യാരറ്റ് – ക്യാബേജ് പിക്കിൾസ് ഇതിനൊപ്പം വെച്ച്കൊടുക്കാം. നല്ല അടിപൊളി ടെയ്സ്റ്റിൽ പെരിപെരി ചിക്കൻകോൺ റെഡി. Video Credits : Kannur kitchen
Read Also :
ഞൊടിയിടയിൽ ചിക്കൻ പൊള്ളിച്ചത് അപാര രുചിയിൽ
മലബാർ സ്പെഷ്യൽ തരി ബിരിയാണി / റവ ബിരിയാണി