About Perfect Rice in a Pressure Cooker
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ ഒരു പ്രശസ്തമായ ഡയലോഗ് ആണ് ”ചോറ് മാത്രം അടുപ്പിൽ വയ്ക്കണം”, ഇല്ലെങ്കിലോ…? എന്നത്. ഇന്നത്തെ കാലത്ത് സ്ത്രീകൾ എല്ലാവരും ജോലിയും തിരക്കുകളും ആയി ജീവിക്കുന്നവരാണ്. പലർക്കും അടുക്കളയിലെ ജോലികൾ ചെയ്തു തീരണമെന്നില്ല. പെട്ടെന്ന് പണികൾ തീർക്കാനുള്ള പണികൾ നോക്കുക എന്നതാണ് ഏറ്റവും ഉത്തമമായ മാർഗം. അടുപ്പിൽ കലത്തിൽ ചോറ് വെക്കുന്നതിനു പകരം പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ ഒട്ടിപ്പിടിക്കാത്ത മണി മണി പോലെത്തെ ചോറ് തയ്യാറാക്കാം. അടുപ്പിൽ വെച്ച് തയ്യാറാക്കുന്ന അതെ രുചിയോടെ പ്രഷർ കുക്കറിൽ ചോറ് തയ്യാറക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients :
- Rice – 0.75 Cup
- Water – 2.5 Cup
How to Make Perfect Rice in a Pressure Cooker
അരി കുറഞ്ഞത് മൂന്ന് തവണയെങ്കിലും നന്നായി കഴുകി എടുക്കണം. പ്രഷർ കുക്കറിൽ 2.5 കപ്പ് വെള്ളം വെച്ച് അരി ഇടുക. ഉയർന്ന ഫ്‌ളെമിൽ തീ വെക്കുക. ആദ്യത്തെ വിസിൽ വന്നാൽ തീ ഉടൻ കുറയ്ക്കണം. 10 മിനിറ്റ് തീ കുറച്ച് വെച്ച് വേവിക്കുക. ഇനി നിങ്ങൾക്ക് തീ ഓഫ് ചെയ്യാം. പ്രഷർ സ്വയം പുറത്തുവരുന്നത് വരെ പ്രഷർ കുക്കർ തുറക്കരുത്.
വെള്ളം ഊറ്റി കളയാൻ കുറച്ച് വെള്ളം ചേർത്ത് വേണം കളയുവാൻ. ചോറ് കൂടുതൽ ഒട്ടുന്നുണ്ടെങ്കിൽ വീണ്ടും വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ തവണ ഊറ്റിയെടുക്കാം. ചോറ് ഊറ്റുവാൻ സാധാരണ പോലെ അരിപ്പയോ ചോറ്റു കോട്ടയോ ഉപയോഗിക്കാം. ഇത് സാധ്യമല്ലെങ്കിൽ, ചോറ് ഒരു പാത്രത്തിൽ അടച്ച് വെച്ച് മറ്റൊരു പാത്രത്തിലേക്ക് ചരിച്ച് വെച്ച് ഊറ്റിയാലും മതി. വെള്ളമെല്ലാം ഊറ്റിക്കഴിഞ്ഞാൽ ഒട്ടിപ്പിയ്ക്കാത്ത ചോറ് തയ്യാർ.
Read Also :
വൈകീട്ട് ചായക്ക് പെർഫെക്റ്റ് രുചിയിൽ നാടൻ പഴംപൊരി
വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയൂറും ഇല അട