Ingredients :
- ഉരുളക്കിഴങ്ങ് – 2 എണ്ണം
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- പാവ് ബാജി മസാല – 2 ടേബിൾസ്പൂൺ
- തക്കാളി – 1 എണ്ണം
- കോളിഫ്ലവർ
- കസ്തൂരി മേത്തി – 2 ടീസ്പൂൺ
- ചെറുനാരങ്ങ – 1 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- ബീറ്റ്റൂട്ട് – 1 എണ്ണം
- ഗ്രീൻപീസ് – മുക്കാൽ കപ്പ്
Learn How To Make :
ഒരു കുക്കർ എടുത്ത് അതിൽ എണ്ണ ചേർക്കുക.ശേഷം ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, മഞ്ഞൾപൊടി, മുളകുപൊടി, ഗ്രീൻപീസ്, കോളിഫ്ലവർ എന്നിവ ചേർത്ത് നന്നായി കൂട്ടികലർത്തുക. തക്കാളി ചേർക്കുക, ഇളക്കുക. ആവശ്യത്തിന് വെള്ളം ഒഴിക്കുക. ശേഷം മൂടി വെച്ച് വേവിക്കുക. ഏത് മാറ്റിവെച്ച ശേഷം മറ്റൊരു കടായി ചൂടാക്കുക. വെളിച്ചെണ്ണ ഒഴിക്കുക. വെണ്ണ ചേർക്കുക. അരിഞ്ഞ കാപ്സികം, ഉള്ളിയും ചേർക്കുക. നന്നായി വറുക്കുക. മുളകുപൊടി ചേർക്കുക. പാവ് ഭാജി മസാല ചേർത്ത് ഇളക്കുക. തക്കാളി ചേർത്ത് വേവിക്കുക. പച്ചക്കറികൾ ചേർക്കുക. വെണ്ണ, കസ്തൂരി മേത്തി, ഉപ്പ് എന്നിവ ചേർക്കുക. വെള്ളം ഒഴിക്കുക. മല്ലിയില ചേർക്കുക. ഇനി നമുക്ക് ബൺ തയ്യാറാക്കാം. പാനിൽ വെണ്ണയും മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മസാല ചേർക്കുക. ഇതിലേക്ക് ബൺ ചേർക്കണം. ഇതിനി ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. പാവ് ബാജി തയ്യാർ.
Read Also :
വെണ്ടക്കയും മുട്ടയും ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ അടിപൊളി തോരൻ ഇതാ
മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? ചപ്പാത്തിക്കും ചോറിനും ബെസ്റ്റ് കറി