Ingredients :
- പുട്ട് പൊടി – 11/2 കപ്പ്
- ചെറിയ ഉള്ളി – 6 എണ്ണം
- നാളികേരം – 1/3 കപ്പ്
- ജീരകം – 1 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- ചൂട് വെള്ളം – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
Learn How To Make :
തനി നാടൻ രുചിയിൽ നെയ്പത്തിരി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. നെയ്പ്പത്തിരി തയ്യാറാക്കാൻ ഏറ്റവും ബെസ്റ്റ് പുട്ടുപൊടിയാണ്. പുട്ടുപൊടിയിൽ ആവശ്യത്തിന് ഉള്ള ഉപ്പ് ചേർത്ത് ഇളക്കി വെക്കുക, ശേഷം ചൂടുവെള്ളം അല്പാല്പമായി ഒഴിച്ച് ഒരു മൂടി ഉപയോഗിച്ച് അടച്ചു വയ്ക്കുക. നാളികേരം ചെറിയ ഉള്ളി ജീരകം എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. ഈ നാളികേരക്കൂട്ട് പുട്ടുപൊടിയിൽ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ശേഷം ഒരു വാഴയിലയിൽ മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടി ഇലയിൽ പരത്തി എടുക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക. നെയ്പത്തിരി തയ്യാർ.
Read Also :
മുട്ട ഇരുപ്പുണ്ടെങ്കിൽ ഇതുപോലെ ഒന്നു ചെയ്തു നോക്കൂ!
മുട്ട ഉണ്ടോ? എളുപ്പം തയ്യാറാക്കാം എഗ്ഗ് കബാബ്