തേങ്ങാ പാലിൽ വറ്റിച്ചെടുത്ത ഒന്നാന്തരം ചട്ടി മീൻ കറി! മീൻ കറി രുചികരമാക്കാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

About Perfect easy fish curry recipe Kerala style :

സ്ഥിരമായി മീൻകറി ഉണ്ടാക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? ഇത്തവണ തേങ്ങാപാൽ ഒഴിച്ച് ഒരു അസ്സൽ മീൻകറി തയ്യാറാക്കാം. ചോറ് ഉണ്ണാൻ മറ്റൊരു കറി ഉണ്ടാക്കുകയേ വേണ്ട. കുട്ടികൾ ആണെങ്കിൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ കറി. ആദ്യം തന്നെ രണ്ടര ടേബിൾസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി ഒരു പേസ്റ്റ് ഉണ്ടാക്കി വയ്ക്കണം.

ഒരു മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. ഇതിലേക്ക് അൽപ്പം ഉലുവ ചേർത്ത് വറുത്തത്തിന് ശേഷം 3 ടേബിൾസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റണം. ഒപ്പം 1 പച്ചമുളകും. ഇത് നന്നായി വഴറ്റി കഴിഞ്ഞ് നേരത്തേ ഉണ്ടാക്കി വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കാം. ഉപ്പ് ആവശ്യത്തിന് ഉണ്ടോ എന്ന് ഇപ്പോൾ നോക്കണം. ഇതിലേക്ക് നേരത്തേ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർക്കാം.

Perfect easy fish curry recipe Kerala style

ഇനിയാണ് ഈ കറിയുടെ മാജിക്‌ ഇൻഗ്രീഡിയന്റ് ചേർക്കുന്നത്. ഇതിന് ആവശ്യമുള്ള തേങ്ങാപ്പാൽ ചേർക്കുക. ഏകദേശം ഒന്നര കപ്പ്‌ തേങ്ങാപാൽ ചേർക്കേണ്ടി വരും. അപ്പോൾ തന്നെ ഈ മീൻ കറിയുടെ രുചി വേറെ ലെവൽ ആവും. ഇതിലേക്ക് രണ്ട് കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേർക്കണം. അവസാനമായി രണ്ട് തണ്ട് കറിവേപ്പിലയും കൂടി ഇട്ടാൽ തേങ്ങാപ്പാൽ ഒഴിച്ച നല്ല ഒന്നാന്തരം മീൻകറി തയ്യാർ.

ഈ മീൻകറി വീട്ടിൽ ഉണ്ടാക്കുന്ന ദിവസം എല്ലാവർക്കും ഉച്ചയൂണ് കുശാൽ.ഒരു തവണ ചോറ് ഉണ്ണുന്നവർ ഈ കറി ഉള്ള ദിവസം മൂന്ന് നേരം വേണമെങ്കിലും ചോറ് ഉണ്ണും. ചേരുവകളും അളവുകളും കൃത്യമായി അറിയാനും എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. YouTube Video

Read Also :

രാവിലത്തെ ഇഡ്ഡലി ബാക്കി വന്നോ..? ബാക്കി വന്ന ഇഡ്ഡലി സേവനാഴിയിൽ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ! ഇഡ്ഡലിക്കൊരു മേക്കോവർ

ഉന്മേഷവും ഉണർവും നേടാൻ സംശുദ്ധമായ നെല്ലിക്ക ലേഹ്യം ഇതുപോലെ തയ്യാറാക്കൂ!

fish curry ingredientsPerfect easy fish curry recipe Kerala stylesimple fish curry recipe
Comments (0)
Add Comment