Ingredients:
- ബ്രോയിലർ ചിക്കൻ കഷണങ്ങളാക്കിയത് ഒന്നര കിലോഗ്രാം
- എണ്ണ ഒന്നര കപ്പ്
- ചില്ലി സോസ് ഒന്നര ടേബിൾസ്പൂൺ
- സോയാസോസ് ഒന്നര ടേബിൾ സ്പൂൺ
- ടൊമാറ്റോ സോസ് ഒന്നര ടേബിൾസ്പൂൺ
- വനാഗിരി
- അജിനി മോട്ടോ
- പഞ്ചസാര എന്നിവ ഒന്നര ടേബിൾസ്പൂൺ വീതം
- വെളുത്തുള്ളി കൊത്തിയരിഞ്ഞത് ഒന്നര ഡെസേർട്ട് സ്പൂൺ
- പച്ചമുളക് വട്ടത്തിലരിഞ്ഞത് ഒന്നര ഡിസേർട്ട് സ്പൂൺ
- ക്യാപ്സിക്കം ആറെണ്ണം ഉപ്പ് പാകത്തിന്
Learn How To Make :
സോയാസോസ് ടൊമാറ്റോ സോസ് ചില്ലി സോസ് വിനാഗർ അജിനിമോേട്ടാ എന്നിവ ഉപ്പ് ചേർത്ത് ഇളക്കി വെയ്ക്കുക. എണ്ണ നല്ലതുപോലെ ചൂടാക്കി അതിൽ പഞ്ചസാരയിട്ട് ബ്രൗൺ നിറം വരുന്നത് വരെ ഇളക്കുക. അതുകഴിഞ്ഞാൽ വെളുത്തുള്ളി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് ഇളക്കണം. പിന്നീട് കഴുകി വൃത്തിയാക്കിയ കോഴിയിട്ട് ഇളക്കുക. ഇപ്പോൾ നല്ല തീ ഉണ്ടായിരിക്കണം. ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ ഉപ്പ് ചേർത്ത് വെച്ചിരിക്കുന്ന ചേരുവ ചേർത്ത് 15 മിനിറ്റും മൂടി വയ്ക്കുക. പിന്നീട് തീരെ കുറച്ച് ഇറച്ചി വെന്തുകഴിയുമ്പോൾ ക്യാപ്സിക്കം ചേർത്ത് എണ്ണം മുകളിൽ വരുന്നത് വരെ മറക്കുക.
Read Also :