perfect chicken kabab recipe

ചിക്കൻ കബാബ് റെസിപ്പി

perfect chicken kabab recipe

Ingredients :

  • കോഴി ഇടംത്തരം ഒന്നര കിലോ തൂക്കം
  • ഒന്ന് മുട്ട
  • രണ്ട് റൊട്ടി നാല് കഷണം
  • പാല് ഒന്നര കപ്പ്
  • പച്ചമുളക് മൂന്ന്
  • ഇഞ്ചി ഒരു കഷണം
  • മല്ലിയില ഒരു കെട്ട്
  • ഗരംമസാല രണ്ട് ടീസ്പൂൺ
  • പുതിന അല്പം
  • ഉപ്പ് പാകത്തിന്
perfect chicken kabab recipe
perfect chicken kabab recipe

Learn How To Make perfect chicken kabab recipe :


കോഴി മുഴുവനോടെ കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പ് ചേർത്ത് വേവിച്ച് എന്നിൽ നിന്ന് ഇറച്ചി മാറ്റിവയ്ക്കണം. റൊട്ടി പാലിൽ കുതിർത്ത്പിഴിഞ്ഞെടുക്കുക.ഇഞ്ചി മല്ലിയില പച്ചമുളക് പുതിയിന എന്നിവ അരച്ച് കോഴിയും റൊട്ടിയും ചേർത്ത് വീണ്ടും മയത്തിൽ അരച്ചെടുക്കുക എന്നിട്ട് മുട്ടയും ഗരം മസാല പൊടിയും ചേർത്ത് കുഴച്ച് കുഴച്ചുവെക്കണം.

ഇതിൽനിന്ന് അല്പം ആയി എടുത്ത് കയ്യിൽ വെച്ച് നെയ്യ്മയം വരുത്തിയ കബാബ് കോലിൽ കുത്തികയറ്റുക. ഇപ്രകാരം മൂന്നോ നാലോ കബാബ് വെച്ച ശേഷം ഗില്ലിൽ വെച്ചോ തീക്കനത്തിൽ വെച്ചോ ചുട്ടെടുക്കണം. ഇടയ്ക്ക് കുറച്ച് നെയ്യ് തടവി കൊടുക്കണം. വെന്ത് തവിട്ടുനിറമാകുമ്പോൾ എടുത്തു പ്ളെയിറ്റിൽ വെക്കണം. കബാബിനെ ഉള്ളിവളയങ്ങളും ചെറുനാരങ്ങാ കഷ്ണങ്ങളും വെച്ച് അലങ്കരിക്കാം. പുതിന ചട്നിയോടൊപ്പം കഴിക്കാവുന്നതാണ്.

Read Also :

നല്ല രുചിയിൽ തന്തൂരി ചിക്കൻ റെസിപ്പി

തരിക്കഞ്ഞി റെസിപ്പി തയാറാക്കാം