Peanut chutney Recipe for Idli :
നമ്മുടെ എല്ലാവരുടെയും വീടുകളിൽ പലതരം ചമ്മന്തി അരയ്ക്കാറുണ്ട്.ദോശയുടെ കൂടെയും ഇഡലിയുടെ കൂടെയും ചമ്മന്തി ഒരു അത്യാവശ്യ കാര്യമാണ്.കപ്പലണ്ടി കൊണ്ട് ചമ്മന്തി വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയാലോ. കുട്ടികൾക്ക് എല്ലാം നല്ലവണ്ണം ഇഷ്ടപ്പെടുന്ന ഒരു ചമ്മന്തി ആണിത്.ഹെൽത്തി ആയിട്ട് കഴിക്കാവുന്ന ഒന്നാണ് ഇത്.വളരെ എളുപ്പത്തിൽ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാം.ഈ ഒരു ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients :
- കപ്പലണ്ടി -അര കപ്പ്
- ഇഞ്ചി ഒരു കഷ്ണം
- വെളുത്തുള്ളി-1 അല്ലി
- വറ്റൽ മുളക് – 4 എണ്ണം
- കറിവേപ്പില ആവശ്യത്തിന്
- പുളി ഒരു കഷ്ണം
- തേങ്ങ ഒരു കഷ്ണം
- ഉഴുന്ന്- 2 ടീ സ്പൂൺ
- കടുക് -അര ടീ സ്പൂൺ
Learn How to Make
ആദ്യം ഒരു പാൻ എടുത്ത് തൊലി കളഞ്ഞ കപ്പലണ്ടി വറുത്ത് എടുക്കുക.ഇതിൻറെ കളർ നന്നായി മാറണം.ഇനി ഒരു പാൻ ചൂടാക്കുക.ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചി ഇടുക.കറിവേപ്പില ചേർക്കുക.ഇതിലേക്ക് ഒരു കഷ്ണം പുളി ചേർക്കുക.നന്നായി മൂപ്പിച്ച് എടുക്കുക.തീ കുറയ്ക്കുക.ചുവന്ന ഉള്ളി ചേർക്കുക.മിക്സിയുടെ വറുത്ത് എടുത്ത കപ്പലണ്ടി ചേർക്കുക.
അല്പം തേങ്ങ ചേർക്കുക.കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക.അരച്ചത് ഒരു ബൗളിലേക്ക് മാറ്റുക.ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക.അതിൽ കടുക് ഇടുക.ശേഷം ഉഴുന്നുപരിപ്പ് ചേർക്കുക. മൂപ്പിച്ച് എടുക്കുക.വറ്റൽ മുളക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക.ഇത് അരച്ച് വെച്ച ചമ്മന്തിയിലേക്ക് ചേർക്കുക. കപ്പലണ്ടി ചമ്മന്തി റെഡി!! Video Credits : Sheeba’s Recipes
Read Also :
നാടൻ രുചിയിൽ ഗോതമ്പുപൊടിയും ശർക്കരയും ചേർത്ത ഓട്ടട
വീട്ടിൽ നല്ല മൊരിഞ്ഞ ബോംബെ മിക്ച്ചർ തയ്യാറാക്കിയാലോ