കടയിൽ കിട്ടുന്ന അതെ രുചിയിൽ സോഫ്റ്റായ പഴംപൊരി റെസിപ്പി

About Pazham Pori Recipe in Malayalam :

നമ്മുടെ എല്ലാ വീടുകളിലും വൈകുന്നേരത്തെ ലഘുഭക്ഷണമായി സ്ഥിരമായി തയ്യാറാക്കുന്ന ഒരു പലഹാരമാണ് പഴംപൊരി. പലതരത്തിലാണ് പഴംപൊരി തയാറാക്കുന്നതെങ്കിലും കടയിൽ നിന്ന് വാങ്ങുന്ന ഇനത്തിന്റെ അത്ര മൃദുലമല്ലെന്നാണ് മിക്കവരുടെയും പരാതി. അത്തരക്കാർക്കായി, നിങ്ങൾക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു മികച്ച പഴംപൊരി റെസിപ്പിയാണിത്.

Ingredients :

  • നേന്ത്രപ്പഴം – തൊലി കളഞ്ഞ് നീളനെ മൂന്നായി മുറിക്കുക
  • മൈദ – രണ്ട് കപ്പ്
  • തരിയില്ലാത്ത അരിപ്പൊടി – ഒരു കപ്പ്
  • റവ – കാൽ ടീസ്പൂൺ
  • പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
  • ഉപ്പ് – ഒരു പിഞ്ച്
  • ചോറ് – അരക്കപ്പ്
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്
Pazham Pori Recipe in Malayalam

Learn How to Make Pazham Pori Recipe in Malayalam :

ആദ്യം പഴംപൊരി ഉണ്ടാക്കാൻ ആവശ്യമായ മാവ് തയ്യാറാക്കണം. ഇത് ചെയ്യുന്നതിന്, എല്ലാ പൊടികളും ഒരു പാത്രത്തിൽ ചേർക്കുക. അല്പം വെള്ളം ചേർത്ത് എല്ലാം കട്ടയില്ലാതെ ഇളക്കുക. ശേഷം ചോറും മഞ്ഞൾപ്പൊടിയും മിക്സി ജാറിൽ ചേർത്ത് ഫൈൻ ആയി അരച്ചെടുക്കുക, ഈ പേസ്റ്റ് നേരത്തെ എടുത്ത് വെച്ച പൊടികളിലേക്ക് ചേർക്കുക.

ആവശ്യത്തിന് വെള്ളം ചേർത്ത് എല്ലാം നന്നയി ഇളക്കി യോജിപ്പിക്കുക. ശേഷം പഴംപൊരിക്കാനുള്ള ചീന ചട്ടി അടുപ്പിൽ വെച്ച് ചൂടായാൽ എണ്ണ ചേർക്കുക. എണ്ണ ആവശ്യത്തിന് ചൂടാകുമ്പോൾ, പഴം മാവിൽ പുരട്ടി എണ്ണയിൽ വറുക്കുക. ഇങ്ങനെ പഴംപൊരി പാകമാകുമ്പോൾ മൃദുലമാകും. അതും രുചികരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : MALAPPURAM VAVAS

Read Also :

കുട്ടികൾക്ക് കൊടുക്കാൻ കൊതിയൂറും സ്നാക്ക്

സ്വാദിഷ്ടമായ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കാം


pazham pori kerala stylePazham Pori Recipe in Malayalampazham pori recipe without maidapazham pori thattukada style
Comments (0)
Add Comment