Ingredients :
- തുവര പരിപ്പ് – 300 ഗ്രാം
- കല്ലുപ്പ് – 1/2 ടീ സ്പൂൺ
- പച്ചമുളക് – 5-6 എണ്ണം
- കായം – 1/4 ടീ സ്പൂൺ
- എണ്ണ – ആവശ്യത്തിന്
- ചുവന്ന മുളക് – 5 എണ്ണം
- ഇഞ്ചി – 1 ടീ സ്പൂൺ
- ചെറിയ ഉള്ളി – 8-9 എണ്ണം
- കറിവേപ്പില
Learn How to make
തുവര പരിപ്പ്, കല്ലുപ്പ്, ചുവന്ന മുളക് എന്നിവ ഒറ്റ കറക്കത്തിൽ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉള്ളി, കായം എന്നിവ ചേർത്ത് നല്ലപോലെ എല്ലാം ചേർത്ത് ഇളക്കുക. എണ്ണ ചൂടാകുമ്പോൾ ഓരോ ഉരുള എടുത്ത് കയ്യിൽ കനം കുറച്ച് വട പരത്തി എണ്ണയിലേക്ക് ഇടുക. അഞ്ചോ ആരോ മിനിറ്റുനേരം എണ്ണയിൽ കിടന്ന് മൊരിയട്ടെ. ഇരുപുറവും മറിച്ചിടാൻ മറക്കരുത്.ക്രിസ്പി ആയാൽ എണ്ണയിൽ നിന്നും എടുത്ത് മാറ്റുക. പരിപ്പുവട തയ്യാർ.
Read Also :
ഗോതമ്പ് ലഡു എളുപ്പം തയ്യാറാക്കിയാലോ
മധുരപ്രേമികൾക്ക് ഈന്തപ്പഴം ബർഫി