Ingredients :
- പച്ചരി
- ചോറ്
- ഈസ്റ്റ്
- എണ്ണ
- പഞ്ചസാര
Learn How To Make :
2 കപ്പ് പച്ചരി നല്ലപോലെ കഴുകി 3 മണിക്കൂർ കുതിരനായി വെക്കുക. ശേഷം വെള്ളം വാരാനായി വെച്ചശേഷം പച്ചരി നല്ലപോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങ, അതേ അളവിൽ നിങ്ങൾക്ക് ഒരു കപ്പ് ചോറും ചേർത്ത് അൽപം വെള്ളം ചേർത്ത് എല്ലാം നന്നായി അരച്ചെടുക്കാം. ഇനി നമുക്ക് മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം അര ടീസ്പൂൺ യീസ്റ്റ് ചേർത്ത് ഒന്നൂടെ അരച്ചെടുക്കുക. ഒരു ചെറിയ പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ച് തയ്യാറാക്കി വെച്ച മാവിൽ ഒഴിക്കുക. ശേഷം മാവ് പൊങ്ങട്ടെ. ഏകദേശം 6-7 മണിക്കൂർ ഇരിക്കട്ടെ. മാവ് പൊങ്ങി വരുമ്പോൾ ഉപ്പ് ചേർക്കുക. എന്നിട്ട് നന്നായി ഇളക്കുക. ഇനി അപ്പം തയ്യാറാക്കാനായി പാൻ അടുപ്പിൽ വെക്കുക. ശേഷം ഓരോ തവി മാവ് പാനിലേക്ക് ഒഴിച്ച് വട്ടം ചുറ്റിക്കുക. കുമിളകൾ വന്നാൽ അല്പം നേരം മൂടി വെച്ച് വേവിക്കുക. പഞ്ഞിപോലുള്ള പാലപ്പം തയ്യാർ.
Read Also :
മുബൈ രുചിയിൽ പാവ് ഭാജി, വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട്
വെണ്ടക്കയും മുട്ടയും ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ അടിപൊളി തോരൻ ഇതാ