ഓണസദ്യ സ്പെഷ്യൽ വടുകപ്പുളി നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കാം | Onam Special Vadukapuli Naranga Achar

About Onam Special Vadukapuli Naranga Achar :

ഓണം അടുക്കാറയതോടെ സദ്യക്ക് എന്ത് തയ്യാറാക്കണം എന്ന കണ്‍ഫ്യൂഷനിലാണ് വീട്ടമ്മമാര്‍ എല്ലാം. എന്നാല്‍ എന്തൊക്കെ മറന്നാലും ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് നാരങ്ങക്കറി. സിമ്പിൾ ആയിട്ട് ഒരു നാരങ്ങ കറി നമുക്ക് വെച്ചാലോ.

Ingredients :

  • വലിയ നാരങ്ങ – 2 എണ്ണം ചെറുതായി അരിഞ്ഞത്
  • പച്ചമുളക് – മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
  • കായപ്പൊടി – ഒരു ടീസ്പൂൺ
  • ഉലുവാപ്പൊടി – ഒരു ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 3ടേബിൾ സ്പൂൺ
  • പിരിയൻ മുളകുപൊടി – 3 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • നല്ലെണ്ണ – ആവശ്യത്തിന്
  • കടുക് – ആവശ്യത്തിന്
  • മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
Onam Special Vadukapuli Naranga Achar

Learn How to Make Onam Special Vadukapuli Naranga Achar :

നാരങ്ങ കറി വെക്കുന്നതിനു മുമ്പ് ചൂടുവെള്ളത്തിൽ 10 മിനിറ്റ് നേരം നാരങ്ങ ഇട്ടു വെക്കുക. ശേഷം നേരിയ ചെറിയ ചതുരകഷണങ്ങളായി അരിഞ്ഞെടുക്കുക. ഒരു മണ്‍ ചട്ടിയില്‍ അല്പം നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വറ്റൽമുളക് ചേർത്ത് നന്നായി വഴറ്റുക. മുളക് നന്നായി മൊരിഞ്ഞതിനു ശേഷം 10 സെക്കന്റ്‌ ഗ്യാസ് ഓഫ് ചെയ്തു  തണുത്തതിനു ശേഷം ചെറുതീയിൽ വെച്ച് എടുത്തു വച്ചിരിക്കുന്ന കാശ്മീരി

മുളകുപൊടിയും എരുവുള്ള മുളകുപൊടിയും മൂന്നു സ്പൂൺ വീതം ചേർത്ത് കൊടുക്കുക. പൊടി ചൂടായി കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞെടുത്ത നാരങ്ങയും പച്ച മുളകും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. പാകത്തിന് വഴന്നു വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഉപ്പും മഞ്ഞപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം ഗ്യാസ് ഓഫ്‌ ചെയ്ത് ഇതിലേക്ക് ഒരു ടേബിൾ  സ്പൂൺ വീതം കായപ്പൊടിയും, ഉലുവാപ്പൊടിയും ചേർത്ത് ഇളക്കി എടുക്കാം. Video Credits : Sree’s Veg Menu

Read Also :

ഓണസദ്യയ്ക്ക് കാബേജ് തോരൻ ഒന്ന് വെറൈറ്റി ആക്കി ഉണ്ടാക്കിയാലോ

ഓണസദ്യക്ക് ഒരു കിടിലൻ ഇഞ്ചിപ്പുളി തയ്യാറാക്കാം

Kerala Pickle RecipeNaranga AcharNaranga PickleOnam Special Vadukapuli Naranga AcharVadukapuli Naranga Pickle
Comments (0)
Add Comment