About Onam Special Semiya Payasam
നമ്മുടെ സ്ഥിരം സേമിയപ്പായസത്തിനെ ഒന്ന് റീമേക്ക് ചെയ്തെടുത്താലോ,തകർക്കും അല്ലേ.?കുറച്ച് ഫ്രൂട്സും നട്സും ഒക്കെയിട്ട് നല്ല കിടിലൻ ടെയ്സ്റ്റിൽ നമുക്കിത് ഈസിയായി ഉണ്ടാക്കിയെടുക്കാം.
Ingredients :
- Semiya – 250g
- Pomegranate – 1
- Custard powder – 2 ½tbsn
- Almond – 50g
- Cashew nut – 50g
- Raisins – 50g
- Apple – 1
- Banana – 2
- Milk – 5½ lr
- Sugar – 500g
- Ghee
- Cardomom powder – 1½tspn
Learn How to Make Onam Special Semiya Payasam
ആദ്യം ഒരു പാൻചൂടാക്കി അതിലേക്ക് കുറച്ച് നെയ്യൊഴിക്കുക..നെയ്യ് നന്നായി ചൂടാവുന്നതിന് മുൻപ് കാഷ്യൂനട്ട് ചേർക്കുക.ഇതൊന്ന് കളർ മാറിത്തുടങ്ങുമ്പോൾ മുന്തിരി കൂടെചേർത്ത്, വീർത്തുവരുമ്പോൾ കോരിമാറ്റാം.ഇതേ നെയ്യിലേക്ക് ബദാംചേർത്ത് മൂപ്പിച്ച്കോരുക.ഇനി സേമിയകൂടെ ചെറുതീയിൽ വറുത്തുകോരുക.ഇനി പാൻ തുടച്ചശേഷം കുറച്ച്കൂടെ നെയ്യ് ചേർത്ത് ആപ്പിൾ ചെറുതായരിഞ്ഞത്, ഏത്തപ്പഴം ചെറുതായരിഞ്ഞത്,2ടേബിൾസ്പൂൺ പഞ്ചസാര എന്നിവചേർത്ത് മിക്സ്ചെയ്യുക.ഇതൊന്ന് വെന്തുവരുമ്പോൾ മാതളനാരങ്ങ ചേർക്കാം.ഇത് 2മിനിട്ടിളക്കി വേവിച്ചിറക്കിവെക്കാം
ഇനി പായസംവെക്കാൻ ഒരു വലിയ ഉരുളിയിലേക്ക് പാൽ തിളപ്പിച്ചതൊഴിക്കുക.ഒരു ചെറിയ പാത്രത്തിൽ 3ടേബിൾസ്പൂൺ പാലിൽ കസ്റ്റാഡ്പൗഡർ മിക്സ്ചെയ്ത് വെക്കണം.ഇനി ഉരുളിയിലേക്ക് സേമിയചേർത്ത് വേവിക്കുക.സേമിയ വെന്തശേഷം എടുത്ത് വെച്ചതിൽനിന്ന് മുക്കാൽഭാഗം പഞ്ചസാര ചേർക്കുക.പഞ്ചസാര ചേർത്ത് നന്നായി തിളച്ചശേഷം പാൽ – കസ്റ്റാഡ് മിക്സ്ചേർത്ത് ഉടനെത്തന്നെ ഇളക്കുക.ഇതൊന്ന് കുറുകി വന്നശേഷം ഏലക്ക – പഞ്ചസാര പൊടിച്ചത് ഒന്നര ടീസ്പൂൺ ചേർക്കുക.ഈ സമയത്ത് മധുരം നോക്കി ,ആവശ്യമെങ്കിൽ കുറച്ച്കൂടെ പഞ്ചസാര ചേർക്കാം.
ഇനിയിതിലേക്ക് വറുത്തുവച്ച എല്ലാ നട്സും ചേർത്തിളക്കുക.ശേഷം വറുത്ത ഫ്രൂട്ട്സും,കുറച്ച് ഏലക്കാപ്പൊടിയും കൂടെചേർത്ത് നന്നായി ഇളക്കുക. നന്നായി തണുത്തശേഷം കിടിലൻ പായസം വിളമ്പാം.Video Credit :NEETHA’S TASTELAND