ഓണത്തിന് രുചികരമായ പായസം, ഇനി ഈസിയായി തയ്യാറാക്കാം | Onam Special Payasam Recipe

About Onam Special Payasam Recipe :

ഓണം എന്നത് ജാതി ഭേദമന്യേ ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ഓണസദ്യ തന്നെ ആയിരിക്കും. ഓണസദ്യയിൽ എന്നും പ്രധാനിയാണ് പായസം. ഇത്തവണ വ്യത്യസ്തമായ രീതിയിൽ അരിയും ക്യാരറ്റ് ഉപയോഗിച്ച് ഒരു പായസം തയ്യാറാക്കിയാലോ.

Ingredients :

ഉണക്കലരി (ചമ്പാ പച്ചരി)   –  1 കപ്പ്
ക്യാരറ്റ്           – 1കപ്പ്
ഏലയ്ക്കായ് പൊടി     –   ½ ടീ സ്പൂണ്‍
നെയ്യ്      –    ആവശ്യത്തിന്
ഉണക്ക മുന്തിരി    –   50 ഗ്രാം
അണ്ടിപരിപ്പ്      –  50 ഗ്രാം
പഞ്ചസാര    –   2 കപ്പ്

Onam Special Payasam Recipe

Learn How to Make Onam Special Payasam Recipe :

ആദ്യം ഒരു കപ്പ് അരിയെടുത്ത് നന്നായി വൃത്തിയാക്കിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം. ശേഷം നല്ല പോലെ കഴുകി വൃത്തിയാക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് നെയ്യ് ഒഴിച്ചു ക്യാരറ്റ്  ഇട്ടു വയറ്റിഎടുക്കുക അതിലേക്ക് കഴുകി വെച്ചിരിക്കുന്ന അരിയും രണ്ട് കപ്പ്‌ ചെറു ചൂട് വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.

പാതി വേവ് ആകുമ്പോഴേക്കും തിളപ്പിച്ചു വെച്ചിരിക്കുന്ന പാലും, എടുത്തു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിച്ച് ചെറിയ തീയില്‍  വേവിയ്ക്കുക. പായസം കട്ടിയായി വരുമ്പോള്‍ ഏലക്കായ് പൊടി ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചീനച്ചട്ടിയില്‍ ഒഴിച്ച് അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്ത് നെയ്യോടെ പായസത്തിലേക്ക് ഒഴിക്കുക. Video Credits : Sheeba’s Recipes

Read Also :

ഓണസദ്യ സ്പെഷ്യൽ വടുകപ്പുളി നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കാം

ഓണസദ്യയ്ക്ക് കാബേജ് തോരൻ ഒന്ന് വെറൈറ്റി ആക്കി ഉണ്ടാക്കിയാലോ

Onam PayasamOnam Special Payasam RecipePayasam Recipe
Comments (0)
Add Comment