About Onam Special Kuzhalappam Recipe :
മലയാളിയുടെ പരമ്പരാഗത പലഹാരങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കുഴലപ്പം. കടകളിൽ സുലഭമായി ലഭിക്കുന്ന കുഴലപ്പം പക്ഷേ വീട്ടിൽ ഉണ്ടാക്കാൻ പാടാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ഇനി കുഴലപ്പം സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.
Ingredients :
- വറുത്ത അരിപ്പൊടി – അരക്കിലോ
- തേങ്ങാ ചിരകിയത് – ഒരു കപ്പ്
- ചുവന്നുള്ളി – 8 എണ്ണം
- വെളുത്തുള്ളി – 5 അല്ലി
- ജീരകം – 11/2 ടീസ്പൂൺ
- എള്ള് – 2 ടീസ്പൂൺ
- വെള്ളം – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
Learn How to Make Onam Special Kuzhalappam Recipe :
മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന തേങ്ങയും വെളുത്തുള്ളിയും ഉള്ളിയും ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതായി അരയ്ക്കുക. ശേഷം ഒരു വലിപ്പമുള്ള പാത്രത്തിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വെച്ച് ചൂടാക്കുക. ചൂടായ വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് നന്നായി തിളപ്പിക്കുക. ലോ ഫ്ലെയിമിൽ വെച്ച് തിളച്ചു വന്ന വെള്ളത്തിലേക്ക് കുറേശ്ശെ അരിപ്പൊടിയിട്ട് നന്നായിട്ട് ഇളക്കി കുഴച്ചെടുക്കുക വെള്ളം ആവശ്യമെങ്കിൽ വീണ്ടും തിളപ്പിച്ച വെള്ളം അല്പം കൂടെ ഒഴിച്ച് കൊടുക്കാം.
ശേഷം തീ അണച്ച് 10 മിനിറ്റ് പത്രം മൂടി വെക്കാം. 10 മിനിറ്റിന് ശേഷം എള്ളും ചേർത്ത് നന്നായി കുഴച്ചെടുക്കാം. കൊല്ലപ്പൻ കൂടുതൽ സോഫ്റ്റ് ആകാൻ അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് 5 മിനിറ്റ് നേരം നന്നായി കുഴച്ചെടുക്കുക. ശേഷം ചപ്പാത്തി പലക എടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ തേച്ചു പിടിപ്പിക്കുക. ശേഷം കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ബോളാക്കി പരത്തിയെടുക്കുക. അതിനുശേഷം ചൂണ്ടുവിരലിന്റെ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക. ഒരു പാത്രത്തിൽ അൽപ്പം എണ്ണയൊഴിച്ച് ചൂടായതിനു ശേഷം അതിലേക്ക് ചുരുട്ടി വച്ചിരിക്കുന്ന മാവ് ഇട്ട് വറുത്തെടുക്കാം. Video Credits : Sheeba’s Recipes
Read Also :
വീട്ടിൽ ഉരുളകിഴങ്ങ് ഉണ്ടോ? എങ്കിൽ ഇനി ഈസിയായി നാലുമണി പലഹാരം ഉണ്ടാക്കാം
ഒരു ചമ്മന്തി ഉണ്ടാക്കിയാലോ? അതും വെറൈറ്റി രുചിയിൽ