About Onam Special Inchippuli Recipe :
ഓണസദ്യയിലെ ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ് ഇഞ്ചിപുളി. പല സ്ഥലങ്ങളിലും ഇഞ്ചിപുളി എന്നും പുളി ഇഞ്ചി എന്നും വിളിക്കാറുണ്ട്. പുളിയും മധുരവും ചേർന്ന രുചിയാണ് ഈ വിഭവത്തിന്. ചോറിനു കൂട്ടാതെ വെറുതെ നുണയാനും പുളി ഇഞ്ചി നല്ല രുചിയാണ്. ഈ ഓണത്തിന് രുചികരമായ പുളി ഇഞ്ചി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
Ingredients :
- പുളി
- വെളിച്ചെണ്ണ
- ഇഞ്ചി – 100 ഗ്രാം
- വറ്റൽമുളക് – 2
- കടുക്- കാൽ ടീസ്പൂൺ
- പച്ചമുളക് – 7
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- മുളകുപൊടി – അര ടീസ്പൂൺ
- ഉപ്പ്
- ശർക്കര – 100 ഗ്രാം
- വെള്ളം – അര കപ്പ്
- കായം – കാൽ ടീസ്പൂൺ
Learn How to Make Onam Special Inchippuli Recipe :
ഇതുണ്ടാക്കാൻ ആദ്യം തന്നെ ഒരു ചെറു നാരങ്ങാ വലുപ്പമുള്ള പുളി 2 കപ്പ് ചെറു ചൂട് വെള്ളത്തിൽ ഞെരടി അലിയാൻ വെക്കാം.ഇനി ഒരു ഉരുളിയെടുത്ത് അതിലേക്ക് 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് കാൽ ടീസ്പൂൺ കടുക്,2 വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.ശേഷം ഇതിലേക്ക് 100 ഗ്രാം ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർക്കുക. ഇത് നന്നായി വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഒരു 7 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക.
ശേഷം അലിയാൻ മാറ്റി വച്ച പുളിവെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കാം.ഇതിനൊപ്പം തന്നെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് 6-7 മിനിട്ട് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്,100 ഗ്രാം ശർക്കര പൊടിച്ചത്, അര കപ്പ് വെള്ളം എന്നിവ ചേർത്തിളക്കുക.ഇതിലേക്ക് കാൽ ടീസ്പൂൺ കായം പൊടി കൂടെ ചേർത്ത് ഇളക്കാം.ഇത് നന്നായി കുറുകി നല്ല ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം.ശേഷം ഒരു നുള്ള് ഉലുവപ്പൊടി കൂടെ ചേർത്ത് വിളമ്പാം. നല്ല അടിപൊളി രുചിയിൽ ഇഞ്ചിപ്പുളി റെഡി. Video Credits : Mahimas Cooking Class
Read Also :
ആവി പറക്കുന്ന കട്ടനൊപ്പം മുട്ട വരഞ്ഞ് പൊരിച്ചത് കഴിച്ചാലോ? ഹാ കിളി പോവും മക്കളെ
രുചിയോടെ കഴിക്കാൻ ഇനി ഓണം സ്പെഷ്യൽ കുഴപ്പം