കുറുകിയ ചാറോടുകൂടിയ കടലക്കറി, തേങ്ങ ചേർക്കാതെ തന്നെ!! പുട്ടിനും അപ്പത്തിനും ബെസ്റ്റ്

About No Coconut Kadala Curry Recipe :

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണ ഇനങ്ങളിൽ ഒന്നാണ് പുട്ടും കടല കറിയും. അപ്പം, ഇടിയപ്പം, ചോറ് എന്നിവയുടെ കൂടെയും കടല കറി നല്ലൊരു കോംബോ ആണ്.. എളുപ്പത്തിൽ സ്വാദിഷ്ടമായ കുറുകിയ ചാറോടു കൂടിയ കടല കറിയുടെ രുചിക്കൂട്ട് ഇതാ..

  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • തക്കാളി
  • വേപ്പില
  • ചുവന്നുള്ളി
  • മുളകുപൊടി
  • മല്ലിപൊടി
  • ഗരം മസാല
  • ഉപ്പ്
  • വെളിച്ചെണ്ണ
No Coconut Kadala Curry Recipe

ശേഷം ചീനച്ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ചൂടാക്കുക, ഇതിലേക്ക് അല്പം കടുക്, കറി വേപ്പില, ഉണക്കമുളക് എന്നിവ ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് 20 അല്ലി ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് നന്നയി വഴറ്റുക, വഴന്നുവരുമ്പോൾ അരച്ച് വെച്ചിരിക്കുന്ന അരപ്പ് ഇതിലേക്ക് ചേര്ക്കുക,, നന്നായി ഇളക്കി യോജിപ്പിക്കുക, ശേഷം കടല വേവിച്ച വെള്ളം അല്പം ചട്ടിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.. എന്നിട്ട് അപ്പം വേവിച്ച കടല വേറെ മാറ്റി വെക്കുക, 2 സ്പൂൺ മതിയാകും, ഇത് കൈ കൊണ്ട് ഞെരടി വെക്കുക, കറിക്ക് കട്ടി കിട്ടാൻ വേണ്ടിയാണിത്..ശേഷം കടല മുഴുവനായി ചേർക്കുക.. നന്നായി ഇളക്കി യോജിപ്പിക്കുക തിള വരുന്നത് വരെ, അവസാനം അല്പം പെരിംജീരക പൊടി ചേർത്ത് ഇറക്കി വെക്കാം.. ഇപ്പോൾ സ്വാദിഷ്ടമായ കടല കറി റെഡി.. പുട്ടിന്റെ കൂടെയോ അപ്പത്തിന്റെ കൂടെയോ രുചിയായി കഴിക്കാം. Video Credits :

കടല തലേ ദിവസം കിടക്കും മുൻപ് വെള്ളത്തിലിടണം. ആറോ എട്ടോ മണിക്കൂർ കുതിർക്കാൻ ഇടുന്നത് കടല പെട്ടെന്ന് വെന്തു കിട്ടാൻ നല്ലതാണ്.കടല കുക്കറിൽ ആറോ ഏഴോ വിസിൽ വരുന്നത് വരെ വേവിക്കുക.. ഉപ്പ് ചേർക്കാൻ മറക്കരുത്. ചീന ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 6 അല്ലി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേര്ക്കുക ഒപ്പം ഇഞ്ചി ഒരു ചെറിയ കഷ്ണം ചേർക്കുക.. ഇത് നന്നായി 2മിനിറ്റ് നേരം ഇളക്കുക. ഇതിലേക്ക് ഒരു മീഡിയം വലിപ്പത്തിൽ ഉള്ള 2 സവാള നീളത്തിൽ അരിഞ്ഞത് ഇടുക. സവാള ഗോൾഡൻ കളർ ആകുന്നതു വരെ നന്നായി ഇളക്കുക. 2table സ്പൂൺ മല്ലിപൊടി, 1table സ്പൂൺ മുളകുപൊടി, 1/2 ടേബിൾ സ്പൂൺ ഗരം മസാല, ഉപ്പ് ആവശ്യത്തിന് ചേർക്കുക.. ശേഷം ഇത് മിക്സി ജാറിലേക്ക് ഇട്ട് ചൂടാറിയ ശേഷം ഒന്ന് ചെറുതായി അരച്ചെടുക്കുക. Video Credits : Sheeba’s Recipes

Read Also :

അസാധ്യ രുചിയിൽ പെരിപെരി ചിക്കൻ കോൺ വീട്ടിൽ തയ്യാറാക്കാം

ഞൊടിയിടയിൽ ചിക്കൻ പൊള്ളിച്ചത് അപാര രുചിയിൽ

Kadala Curry In Pressure CookerKadala Curry RecipeKadala Curry Recipe Kerala StyleNo Coconut Kadala Curry Recipe
Comments (0)
Add Comment