ഒരു തക്കാളി മാത്രം മതി! എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം; നിലവിളക്കും ഓട്ടുപാത്രങ്ങളും ഇനി വെട്ടിതിളങ്ങും!! | Nilavilakku Cleaning Trick

Nilavilakku Cleaning Trick : ഒരു തക്കാളി ഉണ്ടോ? ഒരു തക്കാളി മാത്രം മതി! തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. എത്ര കരിപിടിച്ച നിലവിളക്കും ഇനി വെട്ടിതിളങ്ങും; നിലവിളക്കുകൾ ഇനി 5 മിനിറ്റിൽ ആർക്കും വെളുപ്പിക്കാം! വിളക്കിലെ കരി ഈസിയായി കളയാൻ ഉള്ള നിരവധി എളുപ്പ മാർഗങ്ങളെപ്പറ്റി ഇതിനോടകം നമ്മൾ ഒരുപാട് പരിചയപ്പെട്ട് കഴിഞ്ഞതാണ്. എന്നാൽ ഇതുവരെ പരിചയപ്പെട്ടതിൽ നിന്നും വ്യത്യസ്തമായ,

വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. സാധാരണ ഗതിയിൽ പച്ചക്കറി വാങ്ങി വരുമ്പോൾ ചീഞ്ഞ തക്കാളി നമ്മൾ എടുത്ത് കളയുകയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും അത് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കാറുമുണ്ട്. എന്നാൽ അങ്ങനെ ചെയ്യാതെ വലിച്ചെറിയുന്ന തക്കാളി കൊണ്ട് തന്നെ എങ്ങനെ വിളക്ക് അതിൻറെ നിറവും ഭംഗിയും ഒന്നും

നഷ്ടപ്പെടാത്ത രീതിയിൽ പുത്തനായി വെട്ടിത്തിളങ്ങുന്ന നിലയിലേക്ക് മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നന്നായി പഴുത്ത ഒരു തക്കാളി മൂന്നോ നാലോ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്തു കൊടുക്കാം. ഒരു തക്കാളിക്ക് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ

ഒരു ടേബിൾസ്പൂൺ വിനാഗിരി എന്ന അളവിൽ വേണം എടുക്കാൻ. ഇത് നന്നായി ഒന്നു അരച്ചെടുത്തശേഷം നിലവിളക്ക് എടുത്ത് അതിൽ നന്നായി തേച്ചു പിടിപ്പിക്കാവുന്നതാണ്. ഒരു 15 മിനിറ്റ് ഇങ്ങനെ വെച്ചതിനു ശേഷം കട്ടികുറഞ്ഞ സ്ക്രബ് ഉപയോഗിച്ച് ഒന്ന് കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിലവിളക്കിലെ കരി, ക്ലാവ് വളരെ പെട്ടെന്ന് തന്നെ പോകുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video credit: KONDATTAM Vlogs

Read Also :

ഒറ്റ സെക്കൻഡിൽ ഈച്ചയെ കൂട്ടത്തോടെ ഓടിക്കാം, ഇത് ഒരു തുള്ളി മതി; വീട്ടിൽ ഇനി ഒരു ഈച്ച പോലും പറക്കില്ല! | How To Get Rid Of House Flies

എത്ര പഴകിയ തോർത്തും വസ്ത്രങ്ങളും ഒറ്റ സെക്കന്റിൽ തൂ വെള്ളയാകും, ഈ ഒരൊറ്റ സൂത്രം ചെയ്താൽ മാത്രം മതി! | White Clothes Washing Tips

Nilavilakku Cleaning Trick
Comments (0)
Add Comment