About Neer Dosa Recipe :
കർണാടകയിൽ ഏറെ പ്രചാരത്തിലുള്ള ദോശ ഇനങ്ങളിൽ ഒന്നാണ് നീർ ദോശ. നമ്മുടെ നാട്ടിൽ അത്ര സജീവമുണ്ടെങ്കിലും വളരെ ടേസ്റ്റി ആയ നീർ ദോശയ്ക്ക് ആരാധകർ ഏറെയാണ്. ഇനി എളുപ്പത്തിൽ നീർദോശ വീട്ടിൽ തന്നെ തയ്യാറാക്കാം.
Ingredients :
- പച്ചരി അല്ലെങ്കിൽ സോനാ മസൂരി റോ റൈസ് – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- ഉപ്പ് – 1/2 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
Learn How to Make Neer Dosa Recipe :
എടുത്തു വെച്ചിരിക്കുന്ന അരി കഴുകി വൃത്തിയാക്കി 4-5 മണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം കുതിർത്ത അരിയും ആവശ്യത്തിനു ഉപ്പും, എടുത്തു വച്ചിരിക്കുന്ന തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഏകദേശം 2 കപ്പ് വെള്ളവും ചേർത്തിളക്കുക.
മാവ് നല്ല ലൂസ് പരിവത്തിലായിരിക്കണം. ശേഷം ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി എണ്ണ പുരട്ടുക. പാനിലേക്ക് മാവ് ഒഴിക്കുക. ഓരോ തവണയും മാവ് നന്നായി ഇളക്കിയ ശേഷം മാത്രം പാനിലേക്ക് ഒഴിക്കുക. നേർത്ത തീയിൽ 30 സെക്കൻഡ് ദോശ വേവിക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റാം. സ്വാദിഷ്ടമായ നീർ ദോശ തയ്യാർ ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പം കഴിക്കാം. Video Credits : Mahimas Cooking Class
Read Also :
അടിപൊളി രുചിയിൽ അരിയുണ്ട എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
എളുപ്പത്തിൽ ഒരു ഒഴിച്ചു കറി, മുളകൂഷ്യം തയ്യാറാക്കാം