Natural Herbal Hair Dye Tips :
ഇന്നത്തെ കാലഘട്ടത്തിലെ മുടി നരക്കാത്തവരായി ആരും തന്നെയില്ല എന്നു പറയുന്നതാവും സത്യം. കുഞ്ഞു കുട്ടികൾ മുതൽ എല്ലാവരുടെയും മുടി നരക്കുകയാണ്. സ്‌ട്രെസ്, ടെൻഷൻ തുടങ്ങിയവയാണ് കൂടുതലും ചെറുപ്പത്തിലേ മുടി നരക്കാനുള്ള കാരണം. ഇത്തരത്തിൽ നരക്കുന്ന മുടി കറുപ്പിക്കാനുള്ള ഒരു ഡൈ വീട്ടിൽ തന്നെ നിർമ്മിച്ചു നോക്കിയാലോ.
ഇതിനായി ആദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ തേയിലയും, കുറച്ച് കർപ്പൂരവും, 4 തണ്ട് പനിക്കൂർക്കയുടെ കൂമ്പിലകളും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. തിളപ്പിച്ച വെള്ളം ചൂടാറുന്നത് വരെ വാങ്ങി വയ്ക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മൂന്നോ നാലോ പനിക്കൂർക്കയുടെ കൂമ്പിലയും കുറച്ച് കറ്റാർവാഴയുടെ ജെല്ലും, ഒരു നെല്ലിക്കയും അല്പം കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മിശ്രിതത്തിലേക്ക് അല്പം ഹെന്ന പൗഡറും നേരത്തെ ഉണ്ടാക്കി വെച്ചിരിക്കുന്ന തേയില വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു രാത്രി വെക്കുക. അടുത്ത ദിവസം ഈ മിശ്രിതം നരച്ച മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് രണ്ടു മൂന്ന് മണിക്കൂറിനു ശേഷം നന്നായി കഴുകി കളയുക. മുടി ഉണങ്ങിയതിനു ശേഷം നീലയമരി പാക്ക് കൂടി മുടിയിൽ ഇടാം.
നീലയമരി പാക്ക് തയ്യാറാക്കാൻ ഇരുമ്പ് ചട്ടിയിൽ അല്പം നീലയമരി പൊടി എടുത്തതിനുശേഷം അതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ച് നന്നായി പേസ്റ്റ് പരുവത്തിൽ ആക്കുക. ഈ മിശ്രിതം നന്നായി ചൂടാറിയതിനു ശേഷം തലയിൽ തേച്ചുപിടിപ്പിക്കാം. ഏകദേശം അര മണിക്കൂറിനു ശേഷം കഴുകിയ മുടി നല്ല കറുപ്പ് നിറമാക്കും. 50, 60 ദിവസം വരെഈ നാച്ചുറൽ ഹെയർ ഡൈ നിലനിൽക്കും. Video Credits : Devus Creations
Read Also :
വീട്ടിൽ ഉരുളകിഴങ്ങ് ഉണ്ടോ? എങ്കിൽ ഇനി ഈസിയായി നാലുമണി പലഹാരം ഉണ്ടാക്കാം
ഓറഞ്ചിന്‍റെ തൊലി വെറുതെ കളയാതെ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ, ഗുണങ്ങള്‍ പലതാണ്