ചെടികൾ ഭ്രാന്ത് പിടിച്ച പോലെ വളരാൻ മൾട്ടിലെവൽ കമ്പോസ്റ്റ് തയ്യാറാക്കാം; ഇത് ഒരു പിടി മാത്രം മതി! മൂന്നിരട്ടി വിളവ് ലഭിക്കും!
Multi Level Compost
Multi Level Compost : കടകളിൽ നിന്നും വിഷമടിച്ച പച്ചക്കറികളും, പഴങ്ങളും വാങ്ങി ഉപയോഗിച്ച് മടുത്ത പലരും ഇന്ന് വീട്ടിൽ തന്നെ ജൈവകൃഷി എങ്ങിനെ ചെയ്തെടുക്കാൻ സാധിക്കും എന്നതാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ വീട്ടിൽ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് എടുക്കുമ്പോൾ അതിൽ നിന്നും ആവശ്യത്തിന് വിളവ് ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം കീടനാശിനികളും മറ്റ് വളങ്ങളും ഉപയോഗിക്കാത്തത് കൊണ്ട് തന്നെ നാച്ചുറലായി മാത്രമേ ഇവ വളർത്തിയെടുക്കാനായി സാധിക്കുകയുള്ളൂ.
ജൈവകൃഷിരീതിയിലൂടെ പച്ചക്കറി കൃഷി ചെയ്യാൻ താല്പര്യപ്പെടുന്നവർക്ക് ചെയ്തു നോക്കാവുന്ന ഒരു മൾട്ടിലെവൽ ജൈവവളക്കൂട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം. ഈ ഒരു മൾട്ടിലെവൽ ജൈവവളക്കൂട്ട് തയ്യാറാക്കി എടുക്കാനായി കുറച്ചധികം സമയം ആവശ്യമായി വരും. എന്നാൽ വീട്ടിലുള്ള ചെടികളും മറ്റും ഉപയോഗപ്പെടുത്തി തന്നെ ഈ ഒരു വളക്കൂട്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനും സാധിക്കും. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലൈവിൽ ആയി കരിയില അല്ലെങ്കിൽ ഉണക്ക പുല്ല് നിറച്ചു കൊടുക്കുക.
ശേഷം അതിന്റെ മുകളിലായി ഒരു ലയർ ശീമക്കൊന്നയുടെ ഇല,കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എന്നിവയിൽ ഏതെങ്കിലും നിറച്ചു കൊടുക്കാം. മുകളിലായി കുറച്ച് പഴുത്ത പ്ലാവില നിറച്ചു കൊടുക്കാവുന്നതാണ്. അടുത്ത ലെയറായി വേപ്പിലപ്പിണ്ണാക്ക്, ഒരു പിടി കടലപ്പിണ്ണാക്ക് എന്നിവ കൂടി ചേർത്തു കൊടുക്കണം. ഇത്തരം പിണ്ണാക്കുകൾ ഒരു പിടി അളവിൽ ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിൽ ഫലം കിട്ടുന്നതാണ്. ഇതേ രീതിയിൽ മൂന്ന് ലയർ സെറ്റ് ചെയ്ത് എടുക്കണം. ഓരോ ലയർ സെറ്റ് ചെയ്യുമ്പോഴും ഒരു കപ്പ് അളവിൽ പച്ചചാണകം കൂടി അതിലേക്ക് വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കണം. മൂന്ന് ലെയറും സെറ്റ് ചെയ്ത് എടുത്തശേഷം ചാക്കിന്റെ മുകൾഭാഗം നല്ല രീതിയിൽ കെട്ടിയാണ് സൂക്ഷിക്കേണ്ടത്.
അതുപോലെ വളക്കൂട്ട് തയ്യാറാക്കുമ്പോൾ ഒരു കാരണവശാലും നേരിട്ട് വെയിലത്ത് വെച്ച് ചൂടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇളം ചൂട് തട്ടുന്ന നല്ല രീതിയിൽ കാറ്റ് ലഭിക്കുന്ന തണലുള്ള ഭാഗങ്ങളിലാണ് ഈയൊരു വളം സൂക്ഷിച്ചു വയ്ക്കേണ്ടത്. 10 മുതൽ 15 ദിവസം വയ്ക്കുമ്പോൾ തന്നെ വളം നല്ല രീതിയിൽ സെറ്റായി കിട്ടുന്നതാണ്. ഒരു കാരണവശാലും വെള്ളം ഒഴിച്ചു കൊടുക്കാൻ പാടുള്ളതല്ല. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന മൾട്ടിലെവൽ ജൈവവളക്കൂട്ട് ചെടികളുടെ വളർച്ച കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : A1 lucky life media